ബെംഗളൂർ മുത്തപ്പൻ സേവാ സമിതി ട്രസ്റ്റിൻ്റെ നേതൃത്വത്തിലു ള്ള മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 14, 15 തീയതികളിൽ നടക്കും. കല്യാൺ നഗറിൽ റെയിൽവേ ഗേറ്റിന് സമീപം തയ്യാറാക്കുന്ന ഉത്സവനഗരിയിലാണ് മഹോത്സവം നടക്കുക.
14-ന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, 10.30-ന് കൊടിയേറ്റം, 12-ന് മലയിറക്കൽ, രണ്ടു മുതൽ നേർച്ച വെള്ളാട്ടം, വൈകീട്ട് 5.30-ന് വെള്ളാട്ടവും ഘോഷയാത്രയും എന്നിവയുണ്ടാകും. ഏഴിന് സാംസ്കാരിക പരിപാടി നടി വിനയ പ്രസാദ് ഉദ്ഘാടനം ചെയ്യും. എട്ട് മുതൽ അന്നദാനം, ഒൻപതിന് മുത്തപ്പച രിതം ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരം, കലശവരവ്, തിരുമുടിയഴിക്കൽ എന്നി വയുണ്ടാകും.
15-ന് രാവിലെ ഒൻപതിന് മുത്തപ്പൻ തിരുവപ്പന തിറ, 11-ന് സാംസ്ക്കാരിക സമ്മേളനം, 11.30-ന് സ്വാമി ജ്ഞാനതപസിയുടെ പ്രഭാഷണം, 12-ന് മഹാ അന്നദാനം, രണ്ട് മുതൽ ഭക്തിഗാനസുധ, നൃത്തം, രാത്രി 10-ന് തി രുമുടിയഴിക്കൽ, കൊടിയിറക്കം എന്നിവ ഉണ്ടായിരിക്കും.