അങ്കണവാടി, ആശാ വർക്കർമാർക്ക് 1000 രൂപ വർദ്ധനവ്; കണക്ട് ടു വർക്കിന് 400 കോടി
അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അറിയിച്ചു. ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപയും കണക്ട് ടു വർക്കിന് 400 കോടിയും അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14,500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി. അതേസമയം, ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. ’10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്.
നിർമ്മല സീതാരാമൻ ഇന്ന് സാമ്പത്തിക സർവേ അവതരിപ്പിക്കും; കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്
രാജ്യത്തിന്‍റെ ‘സാമ്പത്തിക സർവേ റിപ്പോർട്ട്’ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തനഗേശ്വര്‍ ആണ്. ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്‍റെ കണക്കുകള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇന്നലെ രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. കേരളത്തിന്‍റെ
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബഡ്‌ജറ്റ് ഇന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ അവസാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പിണറായി വിജയൻ സർക്കാരിൻ്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ ആറാമത്തെയും ബജറ്റ് ആണിത്. രാവിലെ 9 നാണ് ബജറ്റ് അവതരണം. ബജറ്റിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ ആനുകൂല്യ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ശമ്പള, പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന
അജിത് പവാര്‍ സഞ്ചരിച്ച വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഡിജിസിഎക്ക് ലഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഡിജിസിഎ ബ്ലാക്ക് ബോക്സ് ഏറ്റെടുത്ത് വിശദമായ പരിശോധനയ്ക്കായി അയക്കും.ലാന്‍ഡിംഗിനിടെയുണ്ടായ മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കും. അപകടസമയത്തെ വിമാനത്തിന്റെ എന്‍ജിന്റെ പ്രവര്‍ത്തനം, വേഗത, ഉയരം, പൈലറ്റുമാരുടെ സംഭാഷണം എന്നിവ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ വ്യക്തമാകും.
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ എച്ച്.നാഗഭൂഷൺ റാവു ബെംഗളൂരുവിൽ അന്തരിച്ചു
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ എച്ച്.നാഗഭൂഷൺ റാവു (104) ബെംഗളൂരുവിൽ അന്തരിച്ചു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അണിചേർന്ന നാഗഭൂഷൺ ക്വിറ്റ് ഇന്ത്യാ സമരത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിലാണ് റാവു ജനിച്ചത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാരനായിരുന്നു.നിസ്സഹകരണ സമരകാലത്ത് ബ്രിട്ടീഷുകാരുടെ ആശയവിനിമയസംവിധാനങ്ങളും മറ്റും നശിപ്പിച്ചതിന് പിടിയിലായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തിരുന്നു.
ബെംഗളൂരു അന്താരാഷ്‌ട ചലച്ചിത്രോത്സവം ഇന്നുമുതൽ
17-മത് ബെംഗളൂരു അന്താരാഷ്‌ട ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും. എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 225-ലധികം സിനിമകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. രാജാജിനഗറിലെ ലുലു മാളിൽ 13 സ്ക്രീനുകളിലായി 400-ഓളം പ്രദർശനങ്ങൾ മേളയുടെ ഭാഗമാകും.കന്നഡ സിനിമ, ചിത്രഭാരതി(ഇന്ത്യൻ സിനിമ), ഏഷ്യൻ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്‌കാരങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്താരാഷ്‌ട ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. പോർട്ട് ബാഗേജ് ആണ് ഉദ്ഘാടന ചിത്രം. ഇന്ന് രാത്രി
സിദ്ധരാമയ്യയ്ക്ക് ആശ്വാസം: മുഡ കേസില്‍ കോടതിയുടെ ക്ലീന്‍ ചിറ്റ്
മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി ഇടപാട് കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോടതിയുടെ ക്ലീന്‍ ചിറ്റ്. കേസില്‍ ലോകായുക്ത പോലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി അംഗീകരിച്ചു. ഇതോടെ സിദ്ധരാമയ്യയ്ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് അദ്ദേഹം പൂര്‍ണ്ണമായും മുക്തനായിരിക്കുകയാണ്. കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ച കേസായിരുന്നു ഇത്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് സിദ്ധരാമയ്യ ഭാര്യയുടെ പേരില്‍ മൈസൂരുവില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി
അഞ്ചാം ലോക കേരള സഭ ഇന്ന് മുതൽ; 500ലധികം പ്രതിനിധികൾ പങ്കെടുക്കും
അഞ്ചാമത് ലോക കേരള സഭ ഇന്നും നാളെയും മറ്റന്നാളുമായി (ജനുവരി 29, 30, 31) തിരുവനന്തപുരത്ത് നടക്കും. ഇന്ന് നിശാഗന്ധിയിൽ നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുക. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് സഭയുടെ ഔദ്യോഗിക നടപടികൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കും വികസന കാഴ്ചപ്പാടുകൾക്കും ഈ സമ്മേളനം
ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്ന് ഇത്തവണ 7 പേർ
അഞ്ചാമത് ലോക കേരളസഭയിലേക്ക് പ്രതിനിധികളായി ഇത്തവണ കർണാടകയിൽ നിന്ന് ഏഴ് പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. റജികുമാർ, കെ.പി.ശശിധരൻ, ഫിലിപ്പ് കെ ജോർജ്, സന്ദീപ് കൊക്കൂൺ, ബിനോയ് എസ് നായർ, സുരേന്ദ്രൻ കൊല്ലറേത്ത്, അബ്ദുൾ ഗഫൂർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.പി.ശശിധരൻ ഇത് നാലാമത്തെ തവണയാണ് ലോക കേരളസഭ പ്രതിനിധിയായി പങ്കെടുക്കുന്നത്. സുവർണ കർണാടക കേരളസമാജം സംസ്ഥാന സെക്രട്ടറിയായ മലപ്പുറം കല്ലൂർമ സ്വദേശിയാണ്. ഇത് രണ്ടാം തവണയാണ് റജികുമാർ ലോക കേരളസഭയിയിൽ പ്രതിനിധിയായി പങ്കെടുക്കപ്പെടുന്നത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു
ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്നും ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്ഐടി അറിയിക്കുകയായിരുന്നു.രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ് പ്രതിഭാഗത്ത് ഹാജരാകുന്നത്.