പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്
പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്. 2018ൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ച കേസിലാണ് വാറന്‍റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 2018ൽ ഷൊർണൂരിലെ എംഎൽഎക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും
സന്തോഷ് ട്രോഫി; മേഘാലയയെ തകർത്ത് കേരളം ക്വാർട്ടറിൽ
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ കടന്നു. നിർണായക മത്സരത്തിൽ 36-ാം മിനിറ്റിൽ വി.അർജുനാണ് ആദ്യം എതിരാളികളുടെ ഗോൾവല ചലിപ്പിച്ചത്. 71-ാം മിനിറ്റിൽ പി. ടി. മുഹമ്മദ് റിയാസ് ലീഡ് ഉയർത്തി. മുഹമ്മദ് അജ് സൽ കേരളത്തിനായി മൂന്നാം ഗോളും നേടിയത് മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ്. ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് കേരളത്തിന് 10 പോയിന്റായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന
ബന്ദിപ്പൂർ തുരങ്കപാത; സാധ്യതാ പഠനത്തിന് സമിതിയെ നിയോഗിച്ചു
ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി കേന്ദ്ര സർക്കാർ വിദ്ഗധ സമിതിയെ നിയോഗിച്ചു. റെയില്‍ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ ഈ സമിതിയിലുണ്ടാകും. കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ബന്ദിപ്പൂലേക്കുള്ള രാത്രിയാത്ര നിരോധനം മറികടക്കാൻ തുരങ്കപാത വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 4 റോഡിനായി 105 കോടി രൂപയും അനുവദിച്ചു.
ജനകീയ പ്രഖ്യാപനങ്ങൾ; കേരള ബജറ്റ് ഒറ്റനോട്ടത്തിൽ
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. 2 മണിക്കൂറും 53 മിനിറ്റുമാണ് ബജറ്റ് അവതരണം നീണ്ടുനിന്നത്. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ
രാഹുലും ഖാർഗെയുമായി തരൂർ കൂടിക്കാഴ്ച നടത്തി
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെയാണ് ഈ കൂടിക്കാഴ്ച. പാർലമെന്‍റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. 2 മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞു കഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്ന് പേരും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും
ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍
ശബരിമല സ്വർണക്കൊള്ള കേസില്‍ കെ.പി. ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43-ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പ്രതിക്ക്
ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെ വഴിക്കടവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.00 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് നേരിട്ട് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് പ്രതി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്.
വയനാട് പുനരധിവാസം: ഫെബ്രുവരി മൂന്നാം വാരം ആദ്യ വിഭാഗത്തിലെ വീടുകള്‍ കൈമാറും: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
വയനാട് പുനരധിവാസത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച ആദ്യ വിഭാഗത്തിലെ വീടുകള്‍ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കൂടാതെ ദുരന്ത ബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന മാതൃക ടൗണ്‍ഷിപ്പിന്‍റെ ഭാഗമായി 289 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നിരുന്നു. 10 ലക്ഷത്തിന് മുകളിലും
കൊളംബിയയിൽ വിമാനം തകർന്നുവീണ് പാർലമെന്‍റ് അംഗം ഉൾപ്പെടെ 15പേർ മരിച്ചു
കൊളംബിയയിൽ ചെറുവിമാനം തകർന്നു വീണ് പാർലമെന്‍റ് അംഗം ഉൾപ്പെടെ 15 പേർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ സറ്റേനയുടെ HK4709 എന്ന പേരിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊളംബിയ – വെനസ്വേല അതിർത്തി വനപ്രദേശമായ ഡി സാന്‍റൻഡർ പ്രവിശ്യയിൽ ഇന്നലെയാണ് അപകടമുണ്ടായത്. ക്യുകറ്റ നഗരത്തിലെ കമിലിയോ ഡാസ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ കൊളംബിയൻ പാർലമെന്‍റ് അംഗം ഉൾപ്പെടെ 13 യാത്രക്കാരും 2 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായും ഒരാളെയും
1.31,000 കടന്ന് സ്വർണ്ണവില; ഒറ്റയടിക്ക് 8,640 വർദ്ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ പവന്‍റെ വില 1,31,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന്‍റെ വില 1,31,160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്‍റെ വില 16395 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ