മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെ വഴിക്കടവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.00 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് നേരിട്ട് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് പ്രതി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. പ്രതിക്കെതിരെ എക്‌സൈസിലും എംഡിഎംഎ കൈവശം വെച്ചതിന് കേസ്സ് നിലവിലുണ്ട്.