എസ്ഐആർ; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്
എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയപരിധി ജനുവരി 22 വരെ ആയിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സമയം ഇന്ന് വരെ നീട്ടിയത്. 2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും, പട്ടികയിൽ ഉൾപ്പെട്ടിട്ടും പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങളുള്ളവരുമാണ് രേഖകൾ നൽകേണ്ടത്. 37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്‍ക്കാൻ അപേക്ഷിച്ചത്. വ്യാഴാഴ്ച
ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടിനെകുറിച്ചോ തട്ടിപ്പിനെകുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നത് ശബരിമലയിൽ വച്ചാണെന്നും നിരവധി തവണ ഇയാൾ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും
അതിശൈത്യം ; യുക്രെയ്‌നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കും
യുക്രെയ്‌നിൽ തണുപ്പ് അതിരൂക്ഷമായതിനാൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതിശൈത്യം കണക്കിലെടുത്ത് യുക്രെയ്‌നിൽ ഒരാഴ്ച ആക്രമണം നടത്തരുതെന്ന് ട്രംപ് പുടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം ആ നിർദേശം അംഗീകരിച്ചതായും ട്രംപ് വ്യക്തമാക്കി. രാജ്യം അതിശൈത്യത്തിൽ വലയുന്നതിനാൽ ആക്രമണം തുടർന്നാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്നും ട്രംപ് വ്യക്താമാക്കി. റിപ്പോർട്ടുകൾ പ്രകാരം, യുക്രെയ്‌നിൽ താപനില മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ
സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സഹചാരി സെന്റർ ബാംഗ്ലൂർ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പ് ആയ നാരായണ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. എസ്.കെ.എസ്.എസ്.എഫ് നാഷണൽ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം നിർവ്വഹിച്ചു. സഹചാരി സെന്റർ കേന്ദ്രീകരിച്ചു കൊണ്ട് മാസങ്ങളായി നിരവധി സേവന പ്രവർത്തനങ്ങൾ എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്നു. ചികിത്സ ആവശ്യാർത്ഥം സമീപ പ്രദേശങ്ങളിലെ പ്രമുഖ ഹോസ്പിറ്റലുകളിലേക്ക് എത്തുന്നവർക്കുള്ള താമസ
തമിഴ് നാട്ടിൽ ഭൂചലനം
തമിഴ് നാട്ടിൽ വിരുദ്ധനഗറിൽ ഭൂചലനം. രാജപാളയം, ശ്രീവല്ലിപുത്തൂർ, ശിവകാശി എന്നീ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തി. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ശേഷമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
17-ാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിധാൻസൗ ധയിലെ ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അധ്യക്ഷത വഹിച്ചു. 60 രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ, ഇന്ത്യൻ, കന്നഡ വിഭാഗങ്ങളിലാണു മത്സര സിനിമകൾ പ്രദർശിപ്പിക്കുന്നത്. കൺട്രി ഫോക്കസ്, ബയോ പിക്സ്, ലോക സിനിമ വിഭാഗങ്ങളിലാണു പ്രദർശനം. ഡച്ച് സംവിധായകൻ അബ്ദുൽ കരീം അൽ ഫാസിയുടെ ‘പോർട്ട് ബാഗേജാ’യിരുന്നു ഉദ്ഘാടന ചിത്രം. ഫാസിൽ റസാഖ് സംവിധാനം മോഹം, കെ.ആർ ഉണ്ണിയുടെ ‘എ
പി.ടി.ഉഷയുടെ ഭര്‍ത്താവ് വി.ശ്രീനിവാസന് അന്തരിച്ചു
ഇന്ത്യന്‍ കായിക ഇതിഹാസം പി.ടി. ഉഷയുടെ ഭര്‍ത്താവ് വി.ശ്രീനിവാസന് (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ പയ്യോളിയിലെ വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിഐഎസ്എഫില്‍ ഓഫീസറായിരുന്നു വി.ശ്രീനിവാസന്. മുന്‍ കബഡി താരമായിരുന്ന അദ്ദേഹം പി.ടി. ഉഷയുടെ കായിക കരിയറിൽ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. ഉഷ സ്കൂളിന്റെ ഭരണപരമായ കാര്യങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. സംസ്കാരം പിന്നീട് നടക്കും ഭാര്യ: പി.ടി.
വിവാഹവാർഷികത്തിനും ജന്മദിനത്തിലുംപൊലീസുകാർക്ക് അവധി നൽകണം; ഡിജിപിയുടെ ഉത്തരവ്
വിവാഹ വാർഷികം, ജന്മദിനം എന്നീ വിശേഷദിവസങ്ങളിൽ സംസ്ഥാനത്തെ പൊലീസുകാർക്ക് നിർബന്ധമായും അവധി അനുവദിക്കണമെന്ന് കർണാടക ഡിജിപിയുടെ ഉത്തരവ്. കാഷ്വൽ ലീവ് വിഭാഗത്തിലാണ് അവധി നൽകേണ്ടത്. വ്യക്തിജീവിതത്തിലെ പ്രധാന ദിവസങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമാകുമെന്നും ഉത്തരവിൽ പറയുന്നു.വിവാഹ വാർഷികം തുടങ്ങിയ ആഘോഷവേളകൾ കുടുംബത്തിനൊപ്പം ചെലവഴിച്ചാൽ ജോലിസമ്മർദം കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കാനും സാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു. അവധി ലഭിക്കാതെ പൊലീസുകാരുടെ മാനസികനിലയും ആരോഗ്യവും താളം തെറ്റുന്നതായി ആഭ്യന്തര
എം.എം.എ തൊണ്ണൂറാം വാർഷികം ഫെബ്രുവരി 14ന്
മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം ഫെബ്രവരി 14ന് ബാംഗ്ലൂർ സിറ്റി യൂണിവെഴ്സിറ്റി കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് എൻ.എ.ഹാരിസ് എംഎൽഎ പറഞ്ഞു. എം എം എ പ്രവർത്തക സമിതി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി 24നായിരുന്നു ആദ്യം തീരുമാനിച്ചെതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 14ലേക്ക് മാറ്റുകയായിരുന്നു.തൊണ്ണൂറാം വാർഷികം വൻവിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണ്. ഇതിനായി വിവിധ
ലോക കേരള സഭ പ്രവാസികളെ നാടിനോട് ചേർക്കുന്ന സമാനതകളില്ലാത്ത വേദി: മുഖ്യമന്ത്രി
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിൻ്റെ പ്രാധാന്യത്തെയും ലോക കേരള സഭയുടെ പ്രസക്തിയെയും കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. നിറഞ്ഞ സംതൃപ്തിയും സന്തോഷവും നൽകുന്ന ഒരു സായാഹ്നമാണിതെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ലോക കേരള സഭ ഇന്ന് പ്രവാസി മലയാളികളുടെ ആഗോള പൊതുവേദിയായി മാറിയിരിക്കുകയാണെന്ന് വ്യക്തമാക്കി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ഉന്നത വൈദഗ്ധ്യം തെളിയിച്ച നിരവധി മലയാളി പ്രതിഭകളുണ്ട്. നാടിൻ്റെ