കേരള സമാജം മാഗഡി റോഡ് സോൺ കുടുംബസംഗമം ജനുവരി 31ന്
Association News
0 min read
5.8k

കേരള സമാജം മാഗഡി റോഡ് സോൺ കുടുംബസംഗമം ജനുവരി 31ന്

ജനുവരി 28, 2026
0

കേരള സമാജം മാഗഡി റോഡ് സോണിൻ്റെ കുടുംബസംഗമം ജനുവരി 31 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സിൻഡിക്കേറ്റ് ലേഔട്ട് ഗ്രൗണ്ടിൽവെച്ച് നടക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഡിന്നർ പാർട്ടി എന്നിവ ഉണ്ടായിരിക്കും. സമാജം സംഘടിപ്പിച്ച ഓണോത്സവത്തിന് ലഭിച്ച മികച്ച പ്രതികരണത്തിനും അംഗങ്ങളുടെ സജീവ പങ്കാളിത്തത്തിനുമുള്ള നന്ദി സൂചകമായാണ് കുടുംബസംഗമം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി
Kerala
0 min read
6.8k

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി

ജനുവരി 28, 2026
0

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യം കിട്ടിയതിനു പിന്നാലെ ജയിൽ മോചിതനായി. മാവേലിക്കര സബ് ജയിലിൽനിന്ന് അറസ്റ്റിലായി18 ദിവസങ്ങൾക്കുശേഷമാണ് ജയിൽ മോചിതനാകുന്നത്. അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

Continue Reading
നാലാം ട്വന്റി 20: ടോസ് ഇന്ത്യക്ക്, കിവീസിന് ബാറ്റിംഗ്
Sports
0 min read
6.3k

നാലാം ട്വന്റി 20: ടോസ് ഇന്ത്യക്ക്, കിവീസിന് ബാറ്റിംഗ്

ജനുവരി 28, 2026
0

ന്യൂസിലൻഡിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ നാലമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫിൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇഷാൻ കിഷനു പകരം ബൗളർ അർഷദീപ് സിംഗിനെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം ന്യൂസിലൻഡ് കൈൽ ജാമിസനു പകരം സക്കറി ഫൗൾക്സിനെ ടീമിൽ ഉൾപ്പെടുത്തി.

Continue Reading
സാമൂഹ്യമായ നീതിനിഷേധത്തെ ഒന്നിച്ചെതിർക്കണം: വി എസ് ബിന്ദു ടീച്ചർ
Association News
0 min read
5.8k

സാമൂഹ്യമായ നീതിനിഷേധത്തെ ഒന്നിച്ചെതിർക്കണം: വി എസ് ബിന്ദു ടീച്ചർ

ജനുവരി 28, 2026
0

എവിടെയുമുള്ള സാമൂഹ്യ നീതി നിഷേധത്തെ മനുഷ്യർക്കൊന്നിച്ചെതിർക്കാൻ കഴിയണമെന്ന് കവിയും സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ വിഎസ് ബിന്ദു ടീച്ചർ പറഞ്ഞു. സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ബാംഗ്ലൂരിൽ ഏർപ്പെടുത്തിയ “അവളോടൊപ്പം അതിജീവിതകളോടൊപ്പം” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിന്ദു ടീച്ചർ. അതിജീവിതർക്കൊപ്പം എന്നാകുമ്പോൾ എല്ലാവർക്കും ഒപ്പം ജീവിക്കാനുള്ള പരിശീലനമാണ് നാം ലക്ഷ്യമാക്കുന്നത്. തലമുറകൾ കൈമാറുന്ന കഥപറച്ചിലുകൾ ഉൾപ്പെടെ കാലാനുസൃതമായ പരിശീലനം വരുത്തി മൂല്യബോധങ്ങളെ സർഗാത്മകമായി അവതരിപ്പിക്കണം. വെടിയുണ്ടയ്ക്ക് ഒരു തുള മാത്രമേ

Continue Reading
ഗവർണറിൽനിന്ന് ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
Karnataka
0 min read
6.6k

ഗവർണറിൽനിന്ന് ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

ജനുവരി 28, 2026
0

ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.ദീപ.വി.എച്ച്, തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയിൽനിന്ന് പി എച്ച് ഡി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ ഡോ.ദീപ.വി.എച്ച് ബാംഗ്ലൂർ ജാലഹള്ളിയിലാണ് താമസിക്കുന്നത്. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് മുൻ സെക്രട്ടറി സത്യനാഥൻ ബാബുവിൻ്റെ ഭാര്യയാണ്. പാലക്കാട് പത്തിരിപ്പാല അകലൂർ ആലംന്തട്ട് വീട്ടിൽ പരേതനായ ഹരിദാസൻ്റെയും വിശാലാക്ഷി അമ്മയുടെയും മകളാണ്. ശ്രുതി, ഗോപിക എന്നിവർ മക്കളാണ്.

Continue Reading
‘രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധം’: രാഷ്ട്രപതി ദ്രൗപതി മുർമു
India
0 min read
6.4k

‘രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധം’: രാഷ്ട്രപതി ദ്രൗപതി മുർമു

ജനുവരി 28, 2026
0

രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. രാജ്യത്തെ 95

Continue Reading
ബംഗളൂരുവിൽ വൻ കവർച്ച; വീട്ടുജോലിക്കാർ മോഷ്ടിച്ചത് 18 കോടി രൂപയുടെ സ്വർണവും വെള്ളിയും
Karnataka
0 min read
6.2k

ബംഗളൂരുവിൽ വൻ കവർച്ച; വീട്ടുജോലിക്കാർ മോഷ്ടിച്ചത് 18 കോടി രൂപയുടെ സ്വർണവും വെള്ളിയും

ജനുവരി 28, 2026
0

യെമലൂരുവിലെ കെമ്പപുരയിലെ പ്രമുഖ ബിൽഡറുടെ വീട്ടിൽ നിന്ന് 18 കോടി രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. ബിൽഡറും ഡെവലപ്പറുമായ ഷിമന്ത് എസ് അർജുൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഷിമന്ത് ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കുമൊപ്പം ബന്ധുവിൻ്റെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദിനേശും കമലയുമാണ് മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇവർക്കായി ബംഗളൂരു

Continue Reading
പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ൽ ക​ന്ന​ട പു​റ​ത്ത്
Karnataka
0 min read
6.0k

പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ൽ ക​ന്ന​ട പു​റ​ത്ത്

ജനുവരി 28, 2026
0

കർണാടകയിൽ പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന തപാൽ സേവനങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ലഭിക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് അപേക്ഷകൾ പൂരിപ്പിക്കുന്നതിന് വളരെ പ്രയാസമുണ്ടാക്കുന്നു. 2014 ൽ കന്നട അനുകൂല പ്രവർത്തകരുടെ വ്യാപകമായ പ്രതിഷേധങ്ങൾ കാരണം ഇംഗ്ലീഷിനൊപ്പം കന്നടയിലും ചലാനുകളും സ്ലിപ്പുകളും അവതരിപ്പിക്കാൻ തപാൽ വകുപ്പ് നിർബന്ധിതരായിരുന്നു. സമീപ കാലങ്ങളിൽ മിക്ക പോസ്റ്റ് ഓഫിസ് ഇടപാടുകളും കന്നട ഉപേക്ഷിച്ച് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തിരിച്ചുവന്നിരിക്കുന്നു. ഇത് സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർക്ക് പോസ്റ്റ് ഓഫിസുകളിലെ സേവനങ്ങൾക്ക്

Continue Reading
സെന്തിലും അനുമോളും ഒന്നിക്കുന്ന ‘ത തവളയുടെ ത’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും
Entertainment
1 min read
5.9k

സെന്തിലും അനുമോളും ഒന്നിക്കുന്ന ‘ത തവളയുടെ ത’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും

ജനുവരി 28, 2026
0

നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ത തവളയുടെ ത’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും. ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ത തവളയുടെ ത’ റിലീസ് അറിയിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റർ റിലീസായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Continue Reading
അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; അ​പ​ക​ട​കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​ത്: വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു
India
0 min read
6.5k

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; അ​പ​ക​ട​കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​ത്: വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു

ജനുവരി 28, 2026
0

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. ആ​ദ്യ ലാ​ൻ​ഡിം​ഗി​ൽ റ​ൺ​വേ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചു. ര​ണ്ടാം ലാ​ൻ​ഡിം​ഗി​ൽ പ്ര​ശ്ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ എ​ടി​സി ക്ലി​യ​റ​ൻ​സ് ന​ൽ​കി. എ​ന്നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ന്ന് രാ​വി​ലെ 8.45ഓ​ടെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Continue Reading