പക്ഷിപ്പനി; 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും
പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോഴി വിഭവങ്ങളുടെ വിപണനം നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ താറാവിൽ മാത്രമാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. പക്ഷികളെ
2025 നേട്ടങ്ങളുടെ വർഷം: നരേന്ദ്ര മോദി
ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ രാജ്യത്തെ സംബന്ധിച്ച് 2025 നേട്ടങ്ങളുടെ വർഷമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 പ്രതീക്ഷകളുടെ വർഷമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓരോ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ പ്രതീകമായി ഓപ്പറേഷൻ സിന്ദൂർ മാറി. ദേശീയസുരക്ഷയിൽ ഒത്തുതീർപ്പിനില്ലെന്ന് ലോകത്തെ ഇന്ത്യക്കാർ കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 2025 ഇന്ത്യയുടെ കായികമേഖലയ്ക്കും അവിസ്മരണീയമായിരുന്നു. വനിതാ ടീം ലോകകപ്പ് നേടിയതും പുരുഷ ക്രിക്കറ്റ് ടീം ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയതും ഈ
കെ.സി.വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രി ചമയുന്നു: പ്രതിപക്ഷ നേതാവ് ആർ.അശോക
ബെംഗളൂരുവിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് ഒരു വിവാദം അടങ്ങുന്നില്ല. സംസ്ഥാന ഭരണത്തിന് കീഴിലുള്ള ഒരു വിഷയത്തിൽ കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്നുവെന്ന് ബിജെപി ആരോപിച്ചു. കൊഗിലു ഗ്രാമത്തിലെ പൊളിക്കലുകളെക്കുറിച്ചുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പോസ്റ്റിന് പിന്നാലെയാണ് ബിജെപിയുടെ ആരോപണങ്ങൾ. പൊളിച്ചുമാറ്റലുകളിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ “ഗുരുതരമായ ആശങ്ക” താൻ അറിയിച്ചതായി വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു, കോൺഗ്രസ് ഭരിക്കുന്ന സർക്കാർ പാർട്ടി ഹൈക്കമാൻഡിൻ്റെ
നിയമസഭാ തെരഞ്ഞെടുപ്പ്; കേരള യാത്രയുമായി എൽഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. തിരുവനന്തപുരം മുതൽ കാസർഗോഡു വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമാണ് കേരള യാത്ര. എൽഡിഎഫ് കേന്ദ്രസർക്കാരിനെതിരെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12ന് തിരുവനന്തപരുത്ത് നടത്തും. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന.
കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ
കർണാടകയിലെ ബുൾഡോസർ രാജിൽ വിഷയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും ജനങ്ങളെ കണക്കിലെടുക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. കർണാടകയിലെ ബുൾഡോസർ രാജിൽ വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പുനരധിവാസം ഉറപ്പു വരുത്തിയ ശേഷം മാത്രമേ വികസനം നടപ്പാക്കാവൂ എന്ന് ജിഫ്രി
ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല, ആറ് വയസുകാരൻ്റെത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ചിറ്റൂരില്‍ ആറുവയസുകാരൻ സുഹാൻ്റെത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാൻ പഠിച്ചിരുന്ന റോയല്‍ നഴ്സറി സ്‌കൂളില്‍ പൊതുദർശനത്തിന് വച്ചു. ഇന്നലെ വൈകുന്നേരം കാണാതായ സുഹാനായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് 21 മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. വീടിന് സമീപത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം പരിശോധന നടത്തിയിരുന്നു.
കോൺഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നു; നിയമസഭയിൽ 50 ശതമാനം സീറ്റ് സ്ത്രീകൾക്കും യുവാക്കൾക്കും: വി.ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നുവെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉദയ്‌പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ കേരളത്തിൽ നടപ്പിലാക്കും. നിയമസഭയിലായാലും പാർട്ടിയിലായാലും 50 ശതമാനം സീറ്റ് യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കണമെന്നായിരുന്നു ഉദയ്പൂരിലുണ്ടായ തീരുമാനം. ഇത് കേരളത്തിൽ കോൺഗ്രസിൽ നടപ്പാക്കുമെന്നാണ് വി.ഡി.സതീശൻ നൽകുന്ന സൂചന. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ
വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം
വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്. രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മാറി
ആറുവയസുകാരൻ സുഹാൻ്റെ മരണത്തിൽ ദുരൂഹത
പാലക്കാട് ചിറ്റൂരിൽ 21 മണിക്കൂർ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയിട്ടും ഇന്നലെ കാണാതായ ആറുവയസുകാരൻ സുഹാനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള കുളത്തിൻ്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.റോഡിനോട് ചേർന്നുള്ള കുളമാണെങ്കിലും വീടിൻ്റെ പരിസരത്തു നിന്ന് 100 മീറ്റർ മാറി കുട്ടി തനിച്ചെത്തില്ലെന്ന് തന്നെയാണ് നാട്ടുകാർ പറയുന്നത്. രാത്രി 12വരെ പൊലീസും
കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് തന്നെ സർവീസ് നടത്തും: വി.വി.രാജേഷ്
മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ ഇനി തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ തന്നെ സർവീസ് നടത്തുമെന്ന് വി.വി. രാജേഷ് വ്യക്തമാക്കി. ഇ-ബസുകളുടെ വിന്യാസവും കരാർ ലംഘനവും കുറഞ്ഞ നിരക്കില്‍ നഗരവാസികള്‍ക്ക് യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് ഇ-ബസുകള്‍ നല്‍കിയതെങ്കിലും കെഎസ്ആർടിസി കരാർ ലംഘിച്ച് ഇവ മറ്റു ജില്ലകളിലേക്ക് മാറ്റിയതായി മേയർ കുറ്റപ്പെടുത്തി. പല ബസുകളും