ലൈംഗീക അതിക്രമ പരാതി; പി.ടി.കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ പലരും ഇടനിലക്കാരാകുന്നു: അതിജീവിത
ലൈംഗീക അതിക്രമ പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞു മുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. പി.ടി.കുഞ്ഞു മുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തി. പ്രായം പരിഗണിച്ച് കുഞ്ഞുമുഹമ്മദിനെ കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. ഇടനിലക്കാരുടെ ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. അതേസമയം, കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗീകാതിക്രമ
കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരൻ്റെ മൃതദേഹം കുളത്തിൽനിന്നും കണ്ടെടുത്തു. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.. നീണ്ട 21 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തിയിരുന്നു. കുഞ്ഞിനെ കാണാതായ
സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും; തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ, വീഴ്ചകൾക്ക് പരിഹാരം കാണാനും പാർട്ടിയെ ശക്തിപ്പെടുത്താനുമുള്ള നിർണ്ണായകമായ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ അവലോകനം ഉണ്ടാകും.
രാഷ്ട്രപതി ഇന്ന് കർണാടകയിലെ ഐഎൻഎസ് കദംബ സന്ദർശിക്കും; അന്തർവാഹിനിയിൽ കടലിൽ സഞ്ചരിക്കും
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ബെംഗളൂരു കാർവാറിലെ നാവികസേനാ താവളമായ ഐഎൻഎസ് കദംബ സന്ദർശിക്കും. ബേസ് സന്ദർശിച്ച ശേഷം, കാർവാർ ഹാർബറിൽ നിന്ന് ഒരു അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര ചെയ്യും. 2006 ൽ വിശാഖപട്ടണത്ത് നാവിക അന്തർവാഹിനിയിൽ സഞ്ചരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് ശേഷം അന്തർവാഹിനി യാത്ര നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയായിരിക്കും അവർ.സുരക്ഷാ നടപടിക ളുടെ ഭാഗമായി ഇന്നു കാർവാർ മുതൽ മജലി വരെ
ബംഗളൂരു നഗരത്തിലെ പുതുവത്സരാഘോഷം; സുരക്ഷ ഉറപ്പാക്കാൻ 30 മാര്‍ഗനിര്‍ദേശങ്ങൾ
നഗരത്തിലുടനീളം നടക്കുന്ന പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാറുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയുടെ ഉടമകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പുറപ്പെടുവിച്ചു. സുരക്ഷ ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും 30 മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ബുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നടപടി. എല്ലാ ബാറുകളും റസ്റ്റോറന്റുകളും പബ്ബുകളും ക്ലബ്ബുകളും രാത്രി ഒരു മണിക്ക് മുമ്പ് അടയ്ക്കണം. അടച്ചുപൂട്ടല്‍ സമയം
ബാംഗ്ലൂർ യെലഹങ്കയിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ
ബാംഗ്ലൂർ യെലഹങ്കയിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ. പ്രശ്‌നപരിഹാരത്തിന് കർണാടക സർക്കാർ ഇതിനകം നീക്കം ആരംഭിച്ചിട്ടുണ്ട്. 300 വീടുകളാണ് ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി സർവേ നടപടികൾ തുടങ്ങാൻ ജില്ല ഭരണകുടത്തിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച അഞ്ച് ഏക്കർ സർക്കാർ ഭുമി തിരിച്ചു പിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി (ജി.ബി.എ) പുലർച്ച യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും
അണ്ടര്‍ 19 ഏകദിന ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അണ്ടർ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആയുഷ് മാത്രെ ക്യാപ്റ്റനും വിഹാൻ മൽഹോത്ര വൈസ് ക്യാപ്റ്റനുമാണ്. ടീമിൽ മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ഇടംപിടിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി ആറു വരെ സിംബാബ്വെയിലും നമീബിയയിലുമായാണ് മത്സരങ്ങൾ. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന ലോകകപ്പിൽ സൂപ്പർ സിക്സ് ഘട്ടവുമുണ്ടാവും. കൗമാര താരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടംപിടിച്ചു. അഞ്ച് തവണ ജേതാക്കളായ ഇന്ത്യ
ശബരിമലയിൽ 332.77 കോടി രൂപയുടെ റെക്കോർഡ് വരുമാനം
ശബരിമലയിൽ മണ്ഡലകാല സീസണിൽ ലഭിച്ചത് റെക്കോർഡ് വരുമാനം. 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം 41 ദിവസം പിന്നിട്ടപ്പോൾ 297.06 കോടി രൂപയായിരുന്നു വരുമാനം എന്നാൽ ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70കോടി രൂപ അധികമായി ലഭിച്ചു. കാണിക്ക, അരവണ, അപ്പം, കുത്തകലേലം, മുറിവാടക അടക്കമുള്ള വരുമാനമാണിത്. കഴിഞ്ഞ വർഷം 80.25 കോടി രൂപയായിരുന്നു കാണിക്കയായി ലഭിച്ചത്. എന്നാൽ ഈ വർഷം അത് 83.17 കോടി
ചിറ്റൂരിൽ കാണാതായ ആറു വയസുകാരനായി തിരച്ചിൽ ഊർജിതം, പിതാവ് വിദേശത്തുനിന്നെത്തും
പാലക്കാട് ചിറ്റൂരിൽ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരൻ സുഹാനായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങിപ്പോയതാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സാധാരണ കുട്ടികൾ തമ്മിലുള്ള പിണക്കമെന്ന് കരുതിയെങ്കിലും ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ എത്താത്തതോടെയാണ് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. സംഭവമറിഞ്ഞ് വിദേശത്തുള്ള പിതാവ് അനസ് നാട്ടിലേക്ക് തിരിച്ചു. പോലീസ് കഴിഞ്ഞ ദിവസം രാത്രി
കുന്നത്തുനാടിൽ എൽഡിഎഫിനെ പുറത്തുനിർത്താന്‍ ഒരുമിച്ച് കോൺഗ്രസും ട്വന്റി 20യും
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നില്‍പ്പോലും എൽഡിഎഫിന് ഭരണമില്ല. എൽഡിഎഫിനെ പുറത്തുനിർത്താന്‍ ഒരുമിച്ച് കോൺഗ്രസും ട്വന്റി 20യും. ഇതോടെ വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ 17 വാർഡുകളിൽ യുഡിഎഫ് –7, എൽഡിഎഫ്–8, ട്വന്റി20 – 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ട്വന്റി 20 യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫിൻ്റെ റെജി തോമസാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. പൂതൃക്ക പഞ്ചായത്തിലും ഭാഗ്യ, നിര്‍ഭാഗ്യങ്ങൾ യുഡിഎഫിനും