ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു
ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം ഇതോടെ 18 ആയി. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ അടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു. വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
യു ഡി എഫ് കർണാടകയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7ന്
ഡിസംബർ 9, 11 തീയതികളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി യു ഡി എഫ് കർണാടകയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഡിസംബർ 7 ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക് കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽവച്ച് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ.എൻ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യു ഡി എഫ് കർണാടക
രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. രാഹുലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. പോലീസിൻ്റെ ഇന്ന് തന്നെ കോടതി ബെഞ്ചിന് മുമ്പാകെ ഹർജി കൊണ്ടുവന്ന് അനുകൂല ഉത്തരവ് നേടാനായിരിക്കും ശ്രമം. രാഹുലിനെതിരായ ആരോപണങ്ങൾ അതിഗുരുതരമെന്ന നിരീക്ഷണത്തോടെയാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. തനിക്കെതിരായ പരാതിക്കാരിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം നിലനിൽക്കില്ലെന്നും, മാണ്
ഹൈബ്രിഡ് കഞ്ചാവുമായി ഭർത്താവും ഭാര്യയും അറസ്റ്റിൽ
ഹൈബ്രിഡ് കഞ്ചാവുമായി ഭാര്യയും ഭർത്താവും അറസ്റ്റിൽ. വിദേശത്തുനിന്ന് കഞ്ചാവ് കടത്തി വൻലഹരിക്കടത്ത് സംഘം നിർദേശിക്കുന്നവർക്ക് കൈമാറുകയുമായിരുന്നു ചെയ്തിരുന്നത്.ബാംഗ്ലൂർ കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്ക് ഭാര്യ സാറ സിമ്രാൻ എന്നിവരാണ് പിടിയിലായത്. ഇവർ ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന 18.6 കോടി രൂപ വിലമതിയ്ക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടികൂടി. വൻലഹരിക്കടത്ത് സംഘത്തിനുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് മഹാലക്ഷ്മി ലേഔട്ട് പോലീസ് പറഞ്ഞു.കാർ മെക്കാനിക്കായ ഷാഫിയുദ്ദീനും ഭാര്യയും ഇടയ്ക്കിടെ ബാങ്കോക്കിൽ പോകുകയും കഞ്ചാവുമായി
കോൺഗ്രസ് എക്കാലവും സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച പാർട്ടി: കോൺഗ്രസിലെ വനിതാ നേതാക്കൾ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും. കോൺഗ്രസ് എക്കാലവും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചത് – കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് മാതൃകാപരമായ നടപടി കൈക്കൊണ്ടുവെന്ന് ഷാനിമോൾ ഉസ്മാനും അഭിപ്രായപ്പെട്ടു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. ‘പാർട്ടിയുടെ നടപടി മാതൃകാപരമാണ്. മുകേഷ് എംഎൽഎയ്ക്കെതിരെ സിപിഎം നടപടിയെടുത്തില്ല. മുകേഷിനെതിരെ നടപടി സ്വീകരിക്കാതിരുന്ന സിപിഎമ്മാണ് രാഹുൽ
കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണം, ആവശ്യം ആവർത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന ആവശ്യം ആവർത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വാണിജ്യ കോറിഡോർ എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ കോയമ്പത്തൂർ വരെ മെട്രോ നീളണം. നേരത്തെ ഇക്കാര്യം പറഞ്ഞപ്പോള്‍ കൊച്ചി മെട്രോ കൊച്ചിക്കാർക്ക് വേണ്ടി മാത്രമുള്ളതെന്ന് പറഞ്ഞായിരുന്നു എന്നെ അവഹേളിച്ചത്. അവരെ എനിക്ക് ഊളകള്‍ എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കൂ എന്നും സുരേഷ് ഗോപി
രാഷ്ട്രീയമായി മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത്: ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി എം.പി.ഷാഫി പറമ്പിൽ. രാഷ്ട്രീയമായി മാത്രമാണെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് എന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് എന്ത് ഉത്തരവാദിത്തമാണെന്നും ഷാഫി മാധ്യമങ്ങളോട് ചോദിച്ചു. രാഹുലിൻ്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി
കോണ്‍ഗ്രസ് മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനം: സന്ദീപ് വാര്യര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയിൽ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. ‘ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണ്’ ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ധാര്‍മ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോണ്‍ഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച്
ശിവഗിരി മഠത്തിൻ്റെ ശാഖ തുടങ്ങാൻ സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകും: മുഖ്യമന്ത്രി സിദ്ധരാമയ്യ
വർക്കല ശിവഗിരി മഠത്തിൻ്റെ ശാഖ തുടങ്ങുന്നതിന് കർണാടക സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നുംമഠം ആവശ്യപ്പെടുന്നതുപോലെ അനുയോജ്യമായ ഭൂമി തിരിച്ചറിയാൻ നേതാക്കളെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മംഗളൂരു സർവകലാശാലയിൽ ഗുരുവിൻ്റെ മഹാസമാധിയുടെ ശതാബ്ദി, ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംവാദത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ, സർവമത സമ്മേളനം, യതിപൂജ എന്നിവ ഉൾക്കൊള്ളുന്ന ‘ശതമാനന്ദ പ്രസ്ഥാനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസാരിക്കുകയായിരുന്നു
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്. കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും ഉയര്‍ന്ന പരാതികളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.