ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ചത് എട്ട് കരാറുകളിൽ
ഇന്ത്യയും റഷ്യയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ഇതോടെ ധാരണയായിട്ടുണ്ട്. തൊഴിൽ,
ഇരട്ട പദവി പരാതിയില്‍ കേരള സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് കെ ജയകുമാര്‍
ഇരട്ട പദവി പരാതിയില്‍ കേരള സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നില്ലെന്നും ഇരട്ട പദവി പരാതി ഉയര്‍ന്നതിന് പിന്നാലെ കെ ജയകുമാര്‍ വിശദീകരിക്കുന്നു. ഐഎംജിയില്‍ ഡയറക്ടര്‍ എന്നത് താത്കാലിക ചുമതലയാണ്. സ്ഥിരം നിയമനം നടക്കുന്നത് വരെയുള്ള ചുമതല മാത്രമാണ് വഹിക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ചുമതല ഏറ്റെടുത്തത്. സര്‍ക്കാര്‍
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അദ്ദേഹം തത്കാലം കീഴടങ്ങിയേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് നാളെയും മറ്റന്നാളും ഫ്രീഡം പാർക്കിൽ
ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് ശനി, ഞായർ (നാളെയും മറ്റന്നാളും) ദിവസങ്ങളിൽ ഫ്രീഡം പാർക്കിൽ നടക്കും. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്‌താഖ്, വിർ ദാസ്, ശശി തരൂർ, ചേതൻ ഭഗത്, കരേൻ ഹാവോ, ക്ലെയർ മാക്കിന്റോഷ്, അനുരാഗ് മിനസ് വർമ, ഗൗരി ഷിൻഡെ, ജി.എൻ ദേവി തുടങ്ങി 300ൽ അധികം എഴുത്തുകാർ പങ്കെടുക്കും. പ്രവേശനവും രജിസ്ട്രേഷനും സൗജന്യമാണ്.
ബെംഗളൂരുവിൽ അന്തരിച്ചു
പാലക്കാട് കല്ലുവഴി സ്വദേശി മാടമ്പിൽ രാമൻകുട്ടി നായർ (74) ഇന്ന് രാവിലെ 5 മണിക്ക് ബെംഗളൂരു മാരഗൊണ്ടനഹള്ളിയിൽ അന്തരിച്ചു. ഭാര്യ: വള്ളിക്കാട് ശോഭമകൻ: വള്ളിക്കാട് രാജേഷ്, മരുമകൾ : സവിത സംസ്ക്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും.
കോട്ടയത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം
പാലാ – പൊൻകുന്നം റോഡിൽ സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീഴുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്, മുന്നിൽ പോവുകയായിരുന്ന സ്കൂൾ ബസിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടത് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസ്സാണ്. ബസ്സിൽ നാല് കുട്ടികളും ഒരു ആയയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കോ ആയയ്ക്കോ ഗുരുതരമായ പരിക്കുകളില്ല.
ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും
ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. ഇന്നലെ 550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. 20 വർഷത്തെ ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19.7 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യസമയത്ത് പറന്നത്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്.
ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായ എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് കാലാവധി നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.നേരത്തെ ഒരുതവണ ഇദ്ദേഹത്തിന്റെ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു നൽകിയ ജാമ്യാപേക്ഷ ഡിസംബർ 3-ന് കോടതി തള്ളിയിരുന്നു. 2019-ൽ ദേവസ്വം കമ്മീഷണറായിരിക്കെ, വാസുവിൻ്റെ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക
തദ്ദേശ തിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. 9ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെയും 11ന് തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെയും സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി കോടതി പരിഗണിക്കും
യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. നേരത്തെ രാഹുൽ ഈശ്വർ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നുവെങ്കിലും, അത് ശനിയാഴ്ച പരിഗണിക്കുന്നതിന് മുൻപാണ് കീഴ്ക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്. പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം, ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അദ്ദേഹത്തെ തിരികെ പ്രവേശിപ്പിച്ചു.