റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന “ബഷീർ ഓർമ്മ” ജനുവരി 11ന്
മലയാള സാഹിത്യത്തിൽ അനന്യമായ കൃതികളിലൂടെ മനുഷ്യൻ്റെ ഹൃദയങ്ങളിലേക്കുള്ള വഴികൾ തെളിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതവും രചനകളും ആധാരമാക്കി റൈറ്റേഴ്‌സ് ഫോറം “ബഷീർ ഓർമ്മ” എന്ന പ്രഭാഷണപരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 11ന് ജീവൻ ഭീമാ നഗറിലുള്ള കാരുണ്യ ഹാളിൽ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. പ്രശസ്ത പ്രഭാഷകനും, എഴുത്തുകാരനും, സാംസ്കാരിക ചിന്തകനുമായ പ്രൊഫ. കെ.ഇ.എൻ കുഞ്ഞഹമ്മദ് “ബഷീർ കണ്ട ലോകം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ബഷീറിൻ്റെ
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ഗോവയിലെ നിശാക്ലബ്ബിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നിശാക്ലബ്ബിൻ്റെ ഉടമയെയും ജനറൽ മാനേജരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബ്ബിൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും നിർമാണ മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിച്ചതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സാവന്ത് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഗോവ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്യാസ് സിലിണ്ടർ
രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘം
ലൈംഗിക പീഡനക്കേസിയലെ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. പൂങ്കുഴലി ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. കേരളത്തിലും ദക്ഷിണ കർണാടകയിലുമാണ് തെരച്ചിൽ നടത്തുന്നത്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസിൽ രാഹുലിൻ്റെ അറസ്റ്റ് കോടതി തടയാത്ത സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രാഥമിക റിപ്പോർട്ട് അന്വേഷണസംഘം ഉടൻ കോടതിയിൽ സമർപ്പിക്കും. രാഹുൽ ഒളിവിൽപ്പോയിട്ട് ഇന്ന് പതിനൊന്നാം ദിനം ആണ്. രാഹുൽ ദക്ഷിണ കർണാടകത്തിലെ
രാഷ്ട്രപതി ദ്രൗപതി മുർമു ഡിസംബർ 17ന് മണ്ഡ്യയിൽ
രാഷ്ട്രപതി ദ്രൗപതി മുർമു ഡിസംബർ 17 ന് മാണ്ഡ്യ ജില്ലയിലെ മലവള്ളി സന്ദർശിക്കുകയും സുത്തൂർ മഠം എന്നറിയപ്പെടുന്ന ജഗദ്ഗുരു ശ്രീ വീരസിംഹാസന മഹാസംസ്ഥാന മഠത്തിൻ്റെ സ്ഥാപകനായ ശ്രീ ശിവരതീശ്വര ശിവയോഗിയുടെ 1066-ാമത് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. മാണ്ഡ്യ ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു, രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ ഡിസംബർ 6 ന് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർ കുമാർ അവലോകനം ചെയ്തു.
നാവികാഭ്യാസം കെഎസ്ആർടിസിക്ക് ബംപറായി
തിരുവനന്തപുരം ശംഖുമുഖം കടലിൽ നാവിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന നാവിക സേയുടെ നാവികാഭ്യാസം കെഎസ്ആർടിസിക്ക് ബംപറായി. ബജറ്റ് ടൂറിസം സെൽ നടത്തിയ പ്രത്യേക ശംഖുമുഖം സർവീസുകളിലൂടെ കെഎസ്ആർടിസി 29 ലക്ഷം രൂപയാണ് നേടിയത്. കെഎസ്ആർടിസി 53 യൂണിറ്റുകളിൽ നിന്നുള്ള ബസുകൾ ഉപയോഗിച്ച് 128 പ്രത്യേക സർവീസുകളാണ് ശംഖുമുഖത്തേയ്ക്ക് നടത്തിയത്. സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്ന ശംഖുമുഖത്തേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക കേന്ദ്രങ്ങൾ നിശ്ചയിച്ചിരുന്നു. ഇത്തരം
എം.എം.എ ഫുട്ബോൾ ടൂർണ്ണമെൻ്റ് ജനുവരി 14ന്
മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14നാണ് ടൂർണമെൻ്റ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 20ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന ടീമുകളെയാണ് മൽസരത്തിൽ പങ്കെടുപ്പിക്കുക. വിജയികളാവുന്നവർക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.ജനുവരി 24നാണ് എം.എം എയുടെ തൊണ്ണൂറാം വാർഷിക സമ്മേളനം നടക്കുന്നത്. വാർഷിക ആഘോഷത്തിൻ്റെ ഭാഗമായാണ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നതെന്നും ടൂണ്ണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ 9071120120, 9071140140 എന്ന
നടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച കേസിൽ വിധി നാളെ
നടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നാളെ നിർണായക വിധി. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. ദിലീപ് അടക്കം 10 പ്രതികളുണ്ട്. പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനിയാണ് ഒന്നാംപ്രതി.ബി മണികണ്ഠൻ, മാർട്ടിൻ ആന്റണി, വി പി വിജീഷ്, വടിവാൾ സലിം (എച്ച് സലിം), ചാർലി തോമസ്,
തദ്ദേശപ്പോര്; ഒന്നാം ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വൈകീട്ട് കൊട്ടിക്കലാശം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ചയാണ് ആണ് വോട്ടെടുപ്പ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
ടിവികെയുടെ പുതുച്ചേരിയിലെ പൊതുയോഗത്തിന് അധികൃതർ അനുമതി നൽകി
ടിവികെയുടെ പുതുച്ചേരിയിലെ പൊതുയോഗത്തിന് അധികൃതർ അനുമതി നൽകി. ഡിസംബർ ഒമ്പതിന് പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് പൊതുയോഗം നടക്കുക. കർശന നിബന്ധനകളോടെയാണ് പൊതുയോഗത്തിന് അനുമതി നല്‍കിയത്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നിബന്ധനകൾ അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രായമായവർ, ഗർഭിണികള്‍, കുട്ടികള്‍ എന്നിവർ പങ്കെടുക്കാൻ പാടില്ലെന്നും ആകെ 5000 പേർക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാൻ അനുമതിയുണ്ടാകുക എന്നും അധികൃതർ പറഞ്ഞു. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം എന്നതാണ് മറ്റൊരു നിബന്ധന. അതുപോലെ
ഗോവയിലെ നിശാക്ലബ്ബിൽ തീപിടുത്തം; 23 പേർ മരിച്ചു
ഗോവയിലെ നിശാക്ലബ്ബിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. നോർത്ത് ഗോവയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തി. 23 പേർ മരിച്ചതായാണ് ഗോവ പൊലീസ് മേധാവി അലോക് കുമാർ