മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14നാണ് ടൂർണമെൻ്റ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 20ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന ടീമുകളെയാണ് മൽസരത്തിൽ പങ്കെടുപ്പിക്കുക. വിജയികളാവുന്നവർക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
ജനുവരി 24നാണ് എം.എം എയുടെ തൊണ്ണൂറാം വാർഷിക സമ്മേളനം നടക്കുന്നത്. വാർഷിക ആഘോഷത്തിൻ്റെ ഭാഗമായാണ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നതെന്നും ടൂണ്ണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ 9071120120, 9071140140 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി ടി.സി.സിറാജ് അറിയിച്ചു.

Related Posts