വോട്ട് ചെയ്തു മടങ്ങാം; എറണാകുളത്തേക്കുള്ള പ്രത്യേക തീവണ്ടി നാളെ
ഇൻഡിഗോ വിമാനസർവീസുകൾ റദ്ദാക്കിയത് കാരണം യാത്രാപ്രതിസന്ധി നേരിടുമ്പോൾ ബെംഗളൂരുവിൽനിന്ന് വിവിധയിടങ്ങളിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. എറണാകുളത്തേക്കുള്ള പ്രത്യേക തീവണ്ടി നാളെ യെലഹങ്ക സ്റ്റേഷനിൽനിന്ന് പുറപ്പെടും. പ്രത്യേക തീവണ്ടി (06148) നാളെ രാവിലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 10.15-ന് എറണാകുളത്ത് എത്തും. 9, 11 തീയതികളിൽ കേരളത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നവർക്കും ഏറെ ആശ്വാസമാണ് ഈ ട്രെയിൻ. പാലക്കാട്, തൃശൂർ,
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. മലമ്പുഴ ഗവ.സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, ഗിരിവികാസ്, പോലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണ് പുലി എത്തിയത്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും
രാജ്യത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
രാജ്യത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. 2023ൽ 4,80,583 റോഡ് അപകടങ്ങളിൽ 1,72,890 പേർ മരിക്കുകയും 4,62,825 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024 ലെ കണക്ക് അനുസരിച്ച് മരണസംഖ്യ 1.77 ലക്ഷമായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 ൽ റോഡപകട മരണം 1.77 ലക്ഷമായി ഉയർന്നുവെന്നും പ്രതിദിനം ഏകദേശം 485 പേർ മരണപ്പെടുന്നുവെന്നും മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ചു. റോഡപകടങ്ങളിലെ ഏറ്റവും
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വർ വാദിച്ചിരുന്നു. പോസ്റ്റ് പിൻവലിക്കാമെന്നും രാഹുലിൻ്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ
പാലക്കാട് വെൽഫെയർ അസോസിയേഷൻ്റെ കുടുംബസംഗമം നാളെ
പാലക്കാട് വെൽഫെയർ അസോസിയേഷൻ്റെ കുടുംബസംഗമവും ഓണാഘോഷവും നാളെ കാച്ചറക്കനഹള്ളി ശ്രീ ദക്ഷിണ അയോദ്ധ്യ കൊദണ്ഡരാമ സമുദായ ഭവനിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, മിമിക്രി കലാകാരൻ രതീഷ് ഒറ്റപ്പാലം അവതരിപ്പിക്കുന്ന കോമഡി ഷോ, മണികണ്ഠൻ്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ ഫെയീം തീർത്ഥ സുഭാഷ് നയിക്കുന്ന ശ്രുതി ഓർക്കസ്‌ട്ര ബെംഗളൂരുവിൻ്റെ ഗാനമേള എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും. കൂടുതൽ വിവരങ്ങൾക്ക് 96205 57586, 98809 47297 വിളിക്കുക
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; കർണാടക സർക്കാരിനെതിരെ ജോൺ ബ്രിട്ടാസ് എംപി
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കർണാടക സർക്കാരിനെതിരെ ജോൺ ബ്രിട്ടാസ് എംപി. രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ബ്രിട്ടാസ് പറഞ്ഞു. രാഹുൽ കർണാടകയിലാണെന്ന് മാധ്യമങ്ങൾ പറയുന്നു. ഒരു സർക്കാരിൻ്റെ മുഴുവൻ സന്നാഹവും ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പൊലീസിന് എന്ത് ചെയ്യാൻ കഴിയും എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു.’ അധികാര വലയങ്ങള്‍ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടും. കോൺഗ്രസിൻ്റെ ഭരണമാണ് കർണാടകയിൽ. കേരള പൊലീസിന് ഒളിച്ചു പോയി ചെയ്യാൻ കഴിയില്ല’
കടുവ സെൻസസിനിടെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കൊല്ലപ്പെട്ടു
പാലക്കാട് കടുവ സെൻസസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിൽ ഉണ്ടായ ദാരുണ സംഭവത്തിൽ കാളിമുത്തു ആണ് മരണപ്പെട്ടത്.സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിൽ തന്നെയാണ് ഇന്നത്തെ ദാരുണ
ദേശീയപാത തകർന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ല: മുഖ്യമന്ത്രി
നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുടെ നിർമാണച്ചുമതല പൂർണമായും നാഷണൽ ഹൈവേ അതോറിറ്റിക്കാണ് (എൻ.എച്ച്.എ.ഐ) എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂർ പ്രസ് ക്ലബ്ബിൽ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സർക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കിൽ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതും അവർ തന്നെയാണ്. അതിന് അവർക്ക് കൃത്യമായ സംവിധാനവും
രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമോ എന്ന് കെപിസിസി തീരുമാനിക്കും: ഷാഫി പറമ്പില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമോ എന്ന് കെപിസിസി ആണ് തീരുമാനിക്കേണ്ടത് എന്ന് ഷാഫി പറമ്പില്‍. രാഹുലിനെ പുറത്താക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ അറസ്റ്റ് കോടതി തടഞ്ഞതിന് പിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം.‘രാഹുലിനെ പുറത്താക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബാക്കിയെല്ലാം നിയമപരമായ കാര്യങ്ങളാണ്. തിരിച്ചെടുക്കുമോയെന്നത് കെപിസിസി അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്’, ഷാഫി പറഞ്ഞു.അതേസമയം അയ്യപ്പൻ്റെ സ്വര്‍ണം കട്ടവര്‍ ജയിലില്‍ കിടക്കുമ്പോള്‍ സിപിഐഎം എന്ത് ന്യായീകരണമാണ് പറയുകയെന്നും ഷാഫി ചോദിച്ചു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്
രണ്ടാം പീഡനക്കേസിലും ജാമ്യഹർജി നൽകി രാഹുൽ
രണ്ടാമത്തെ ബലാത്സംഗക്കേസിലും മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കി. പരാതി രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. രാഹുലിനെതിരേ മറ്റൊരു യുവതി കൂടി പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.