രാജ്യത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. 2023ൽ 4,80,583 റോഡ് അപകടങ്ങളിൽ 1,72,890 പേർ മരിക്കുകയും 4,62,825 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024 ലെ കണക്ക് അനുസരിച്ച് മരണസംഖ്യ 1.77 ലക്ഷമായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2024 ൽ റോഡപകട മരണം 1.77 ലക്ഷമായി ഉയർന്നുവെന്നും പ്രതിദിനം ഏകദേശം 485 പേർ മരണപ്പെടുന്നുവെന്നും മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ചു.
റോഡപകടങ്ങളിലെ ഏറ്റവും ഞെട്ടിക്കുന്ന കണക്ക് മരണങ്ങളിൽ 60 ശതമാനവും 18-നും 34-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നതാണ്. അതിനാൽ റോഡപകടങ്ങൾ തടയാൻ കർശനമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും റോഡപകടങ്ങളിലെ മരണം രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.