രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യഹർജി തേടി രാഹുല്‍
രണ്ടാമത്തെ ബലാത്സംഗക്കേസിലും മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കി. പരാതി രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ
വിമാന സർവീസുകൾ റദ്ദാക്കൽ; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിനു പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റയിൽവെ ഇന്നും നാളെയും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ദീർഘദൂര റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. 30 പ്രത്യേക ട്രെയിനുകൾ ഒരുക്കാനാണ് ആലോചിക്കുന്നത്. കൂടാതെ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിക്കുന്നുണ്ട്. ഡിസംബർ 13 വരെ ആയിരിക്കും സ്പെഷ്യൽ സർവീസുകൾ ഒരുക്കുക. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു ആയിരത്തിലധികം
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി 15ന് പരിഗണിക്കും. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യഅപേക്ഷയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെ.എൻ ഇ പബ്ലിക് സ്‌കൂൾ വാർഷിക ദിനാഘോഷം
കെ.എൻ ഇ പബ്ലിക് സ്‌കൂൾ വാർഷിക ദിനാഘോഷം നടന്നു. കന്നട ദിനപത്രമായ വിജയ കർണാടകയുടെ അസിസ്റ്റൻ്റ് എഡിറ്റർ മേരി ജോസഫ് മുഖ്യാതിഥിയായി കെ.എൻ.ഇ.ടി പ്രസിഡണ്ട് സി.ഗോപിനാഥൻ, വൈസ് പ്രസിഡണ്ട് എം.രാജഗോപാൽ, സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, ട്രസ്റ്റിമാരായ പോൾ പീറ്റർ, സയ്യിദ് മസ്താൻ, അഡ്മിനിസ്ട്രേറ്റർ കരുണാകരൻ എന്നിവർ വിശിഷ്ടാതിഥികളായി പ്രിൻസിപ്പൽ ശുഭ റാവു ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ റിപ്പോർട്ട് അവതരിപ്പിച്ചു. സമന്വയ എന്ന പ്രമേയത്തെ
കാര്‍ നിര്‍ത്തി ഉറങ്ങുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചു കയറി, രാമനാഥപുരത്ത് അഞ്ച് മരണം
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് തമിഴ്നാട് രാമനാഥപുരത്ത് അഞ്ച് പേർ മരിച്ചു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കുകളോടെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മു ഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മു ൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ ഹൈക്കോടതിയെ സ മീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ കോടതിയിൽ നിന്ന് ജാമ്യം നേടാനാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ശ്രമം. തനിക്കെതിരായ ആരോപണം ബലാത്സംഗമായി കണക്കാക്കാനാവില്ല. പരാതിക്കാരിയുമായി ഉണ്ടായിരുന്നത്
രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ ഇന്നും വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ സമർപ്പിച്ച ജാമ്യഹർജിയിൽ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ ഇന്ന് വീണ്ടും വാദം കേൾക്കും. ഇരുവിഭാഗത്തിൻ്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വീഡിയോയിൽ കേസിലെ എഫ്.ഐ.ആർ. വായിക്കുക മാത്രമാണ് ചെയ്തതെന്നും, പരാതിക്കാരിയെ അവഹേളിക്കുന്ന യാതൊന്നും അതിലില്ലെന്നും രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ വാദിച്ചു.
ഇൻഡിഗോ വിമാനയാത്ര പ്രതിസന്ധി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
ഇൻഡിഗോ വിമാനയാത്ര പ്രതിസന്ധി തുടരുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇൻഡിഗോയില്‍ എന്താണ് സംഭവിച്ചതെന്നറിയണമെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ നിർദേശിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർ ജനറല്‍ സഞ്ജയ് കെ ബ്രംഹനെ, സീനിയർ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ക്യാപ്റ്റൻ കപില്‍ മാങ്ലിക്, ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ അമിത് ഗുപ്ത, ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ലോകേഷ് രാംപാല്‍
എച്ച്എഎൽ അയ്യപ്പക്ഷേത്രോത്സവം നാളെ കൊടിയേറും
എച്ച്എഎൽ അയ്യപ്പക്ഷേത്രോത്സവം നാളെ (ഞായറാഴ്ച) വൈകിട്ട് 6.30-ന് കൊടിയേറും. 8ന് രാവിലെ 9.30-ന് പറനിറയ്ക്കൽ, 10.30-ന് ശീവേലി, രാത്രി 8.30-ന് അത്താഴ ശീവേലി എന്നിവ ഉണ്ടായിരിക്കും. 9ന് രാവിലെ 8-ന് ആയില്യപൂജ, 9.30-ന് പറനിറയ്ക്കൽ, വൈകീട്ട് 6.30-ന് സർപ്പബലി. 10ന് രാവിലെ 9.30-ന് പറനിറയ്ക്കൽ, വൈകീട്ട് 6.45-ന് തായമ്പക. 11-ന് രാവിലെ 7.30-ന് ഉത്സവബലി, രാത്രി 7.30-ന് പള്ളിവേട്ട.എന്നിവ ഉണ്ടായിരിക്കും 12-ന് രാവിലെ ഒൻപതിന് പറനിറയ്ക്കൽ, വൈകീട്ട് അഞ്ചിന് ആറാട്ട്.
സെപ്റ്റംബർ 13 വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കും: കർണാടക സർക്കാർ
എല്ലാ വർഷവും സെപ്റ്റംബർ 13ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കാൻ കർണാടക സർക്കാർ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വനിതാ ജീവനക്കാരുടെ സംഘടനയുടെ വനിതാ സമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. സെപ്റ്റംബർ 13 സർക്കാർ അവധിയായി പ്രഖ്യാപിക്കണമെന്ന അസോസിയേഷൻ്റെ ആവശ്യം അദ്ദേഹം നിരസിച്ചു “സെപ്റ്റംബർ 13 വനിതാ ജീവനക്കാരുടെ ദിനമായി ഞങ്ങൾ പ്രഖ്യാപിക്കും. സ്ത്രീകൾ ചില അഭ്യർത്ഥനകൾ മുന്നോട്ട് വയ്ക്കുമ്പോൾ ഇല്ല എന്ന് പറയാൻ പ്രയാസമാണ്, പക്ഷേ നമുക്ക് ഇതിനകം