കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിനു പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റയിൽവെ ഇന്നും നാളെയും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ദീർഘദൂര റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. 30 പ്രത്യേക ട്രെയിനുകൾ ഒരുക്കാനാണ് ആലോചിക്കുന്നത്. കൂടാതെ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിക്കുന്നുണ്ട്. ഡിസംബർ 13 വരെ ആയിരിക്കും സ്പെഷ്യൽ സർവീസുകൾ ഒരുക്കുക.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു ആയിരത്തിലധികം സർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നു ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. www.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവീസ് വിവരങ്ങളുടെ സ്റ്റാറ്റസ് നോക്കി സമയവിവരം അറിയണമെന്ന് ഇൻഡിഗോ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Posts