എച്ച്എഎൽ അയ്യപ്പക്ഷേത്രോത്സവം നാളെ (ഞായറാഴ്ച) വൈകിട്ട് 6.30-ന് കൊടിയേറും. 8ന് രാവിലെ 9.30-ന് പറനിറയ്ക്കൽ, 10.30-ന് ശീവേലി, രാത്രി 8.30-ന് അത്താഴ ശീവേലി എന്നിവ ഉണ്ടായിരിക്കും.
9ന് രാവിലെ 8-ന് ആയില്യപൂജ, 9.30-ന് പറനിറയ്ക്കൽ, വൈകീട്ട് 6.30-ന് സർപ്പബലി. 10ന് രാവിലെ 9.30-ന് പറനിറയ്ക്കൽ, വൈകീട്ട് 6.45-ന് തായമ്പക. 11-ന് രാവിലെ 7.30-ന് ഉത്സവബലി, രാത്രി 7.30-ന് പള്ളിവേട്ട.
എന്നിവ ഉണ്ടായിരിക്കും
12-ന് രാവിലെ ഒൻപതിന് പറനിറയ്ക്കൽ, വൈകീട്ട് അഞ്ചിന് ആറാട്ട്. തന്ത്രി കെ.പി.സി. നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
13-ന് രാവിലെ 7.30-ന് പറനിറയ്ക്കൽ, 11.30-ന് അന്നദാനം, വൈകീട്ട് ആറിന് കലാമണ്ഡലം ഹരിഗോവിന്ദ്, സദനം അശ്വിൻ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഇരട്ടത്തായമ്പക എന്നിവയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ അറിയിച്ചു. ഫോൺ: 9945561952