ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മു ൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ ഹൈക്കോടതിയെ സ മീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ കോടതിയിൽ നിന്ന് ജാമ്യം നേടാനാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ശ്രമം.
തനിക്കെതിരായ ആരോപണം ബലാത്സംഗമായി കണക്കാക്കാനാവില്ല. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു. വർഷങ്ങളോളം നീണ്ട ബന്ധം തകർന്നപ്പോൾ അത് ബലാത്സംഗ കേസാക്കി മാറ്റിയതാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തുടങ്ങിയവയാണ് രാഹുലിൻ്റെ പ്രധാന വാദങ്ങൾ.