പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് തുടർനടപടികൾ തീരുമാനിക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനിടെ, പി.എം. ശ്രീ പദ്ധതിയുടെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

കരാർ മരവിപ്പിച്ച മുൻ എൽഡിഎഫ് സർക്കാരി​ന്‍റെ നടപടിക്ക് നിയമപരമായ സാധുതയില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം. വിഷയത്തി​ന്‍റെ നിയമ, ഭരണപര, വിദ്യാഭ്യാസപര വശങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക.

Related Posts