പാലക്കാട് വെൽഫെയർ അസോസിയേഷൻ്റെ കുടുംബസംഗമവും ഓണാഘോഷവും നാളെ കാച്ചറക്കനഹള്ളി ശ്രീ ദക്ഷിണ അയോദ്ധ്യ കൊദണ്ഡരാമ സമുദായ ഭവനിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, മിമിക്രി കലാകാരൻ രതീഷ് ഒറ്റപ്പാലം അവതരിപ്പിക്കുന്ന കോമഡി ഷോ, മണികണ്ഠൻ്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ ഫെയീം തീർത്ഥ സുഭാഷ് നയിക്കുന്ന ശ്രുതി ഓർക്കസ്‌ട്ര ബെംഗളൂരുവിൻ്റെ ഗാനമേള എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 96205 57586, 98809 47297 വിളിക്കുക

Related Posts