രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമോ എന്ന് കെപിസിസി ആണ് തീരുമാനിക്കേണ്ടത് എന്ന് ഷാഫി പറമ്പില്‍. രാഹുലിനെ പുറത്താക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ അറസ്റ്റ് കോടതി തടഞ്ഞതിന് പിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം.
‘രാഹുലിനെ പുറത്താക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബാക്കിയെല്ലാം നിയമപരമായ കാര്യങ്ങളാണ്. തിരിച്ചെടുക്കുമോയെന്നത് കെപിസിസി അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്’, ഷാഫി പറഞ്ഞു.
അതേസമയം അയ്യപ്പൻ്റെ സ്വര്‍ണം കട്ടവര്‍ ജയിലില്‍ കിടക്കുമ്പോള്‍ സിപിഐഎം എന്ത് ന്യായീകരണമാണ് പറയുകയെന്നും ഷാഫി ചോദിച്ചു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊള്ളയാണ് ശബരിമലയില്‍ നടക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ളയാണ് ചര്‍ച്ച ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Posts