മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. 50 വർഷത്തെ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ചാണ് ഗോപിചെട്ടിപ്പാളയം എംഎൽഎ സ്ഥാനം രാജിവച്ചതിനു തൊട്ടുപിന്നാലെ ടിവികെയിൽ ചേർന്നത്.ടിവികെയിൽ ചേരുന്ന ആദ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാവാണ് 77-കാരനായ സെങ്കോട്ടയ്യൻ. 1977 മുതൽ എഐഎഡിഎംകെയുടെ എംഎൽഎയായിരുന്നു സെങ്കോട്ടയ്യൻ. ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭയിലെത്തിയത്. ചെന്നൈയിലെ ടിവികെ ആസ്ഥാനത്തെത്തിയാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ,
ലോകകപ്പ് വരെ ഗംഭീർ തുടരുമെന്ന് ബി.സി.സി.ഐ
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കുപിന്നാലെ, വിമർശനങ്ങൾക്ക് വിധേയനായ കോച്ച് ഗൗതം ഗംഭീറിന് സുരക്ഷാ വലയം തീർത്ത് ബി.സി.സി.ഐ. ഗംഭീർ സ്ഥാനമൊഴിയണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് പരിശീലകസ്ഥാനത്തു നിന്നും മുൻ താരത്തെ ഒഴിവാക്കാൻ ആലോചനയില്ലെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത് ഒരു വർഷത്തിനിടെ ഇന്ത്യയിൽ നടന്ന രണ്ട് പരമ്പരകളിൽ സമ്പൂർണ നോൽവികൾ വഴങ്ങിതോടെ വിവിധ കോണുകളിൽ നിന്നാണ് കോച്ചിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ വിമർശനമുയർന്നത്. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ കോച്ച് സ്ഥാനത്തു നിന്നും രാജിവെക്കാനുളള
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവടക്കം കൈമാറി; അറസ്റ്റ് ഉടൻ?
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഡിയോ സംഭാഷണം, വാട്ട്സപ്പ് ചാറ്റുകൾ ഉൾപ്പടെ കൈമാറിയെന്നാണ് സൂചന. ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും യുവതിയെ പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല. ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി
ബാംഗ്ലൂർ മലയാളികൾക്ക് അഭിമാനമായി ഹർഷിത
2025 നവംബർ 9ന് സിംഗപ്പൂരിൽ നടന്ന പ്രശസ്തമായ ഇന്റർനാഷണൽ ഡാൻസ് മത്സരത്തിൽ വെള്ളി മെഡൽ നേടി ബാംഗ്ലൂർ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഹർഷിത.വിജിനപുരയിലെ ജൂബിലി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രതിഭാധനയായ നർത്തകിയുമായ ഹർഷിതയുടെ ശ്രദ്ധേയമായ നേട്ടം ഏവർക്കും അഭിമാനകരമായ ഒന്നാണ്. സ്കൂൾ കാലഘട്ടം മുതൽതന്നെ നൃത്തത്തിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ഹർഷിത, നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. തായ്‌ലൻഡ്, കൊറിയ, മലേഷ്യ എന്നിവിടങ്ങളിൽ ഡാൻസ്
ബുക്ക് ചെയ്ത ദിവസം തന്നെ തീർഥാടകർ ദർശനം നടത്തണം: എഡിജിപി എസ്.ശ്രീജിത്ത്
ഓൺലൈൻ ബുക്കിംഗ് വഴി അനുവദിക്കപ്പെടുന്ന ദിവസം തന്നെ ദർശനം നടത്തണമെന്ന് ഭക്തരോട് എഡിജിപി എസ്.ശ്രീജിത്ത് ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് സൗകര്യം ദുരുപയോഗപ്പെടുത്തുരുതെന്നും അദ്ദേഹം പറഞ്ഞു. കാനനപ്പാതയിൽ മുക്കുഴിയിലും സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും തീരുമാനം. മന്ത്രി വി എൻ വാസവന്‍റെ സാന്നിധ്യത്തിൽ കോട്ടയം എരുമേലിയിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് 21 വർഷത്തെ തടവുശിക്ഷ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശ് കോടതി 21 വർഷത്തേക്ക് തടവുശിക്ഷ വിധിച്ചു. മൂന്ന് അഴിമതി കേസുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോ കേസിലും ഏഴ് വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന കേസില്‍ ഹസീനക്ക് ദിവസങ്ങൾക്ക് മുൻപ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്
ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി20 പരമ്പര കളിയ്ക്കാൻ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് വരുന്നു. അഞ്ച് മത്സരങ്ങളുടെ ട്വന്‍റി20 പരമ്പരയാണ് ശ്രീലങ്കൻ ടീമുമായി ഉള്ളത്. ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് നടക്കും. പിന്നീടുള്ള മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ഡിസംബര്‍ 26, 28, 30 ദിവസങ്ങളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍. ലോകകപ്പ് ജയത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ്
സെറ്റ് അപേക്ഷ: അവസാന തീയതി നീട്ടി
ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ഡിസംബർ 10 വരെ ദീർഘിപ്പിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ ഡിസംബർ 11, 12, 13 തീയതികളില്‍ മാറ്റം വരുത്താവുന്നതാണ്. നോണ്‍ ക്രീമിലെയർ വിഭാഗത്തില്‍പ്പെടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ അസല്‍ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയില്‍ ലഭിച്ചതായിരിക്കണം)
ഇമ്രാൻ ഖാനെ കാണാൻ അനുമതി നൽകി ജയിൽ അധികൃതർ
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ കുടുംബത്തിന് കാണാൻ അനുമതി നൽകി ജയിൽ അധികൃതർ. ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ വലിയ അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇമ്രാൻ ഖാനെ ഹർപ്പിച്ച അരിയാല ജയിലിന് മുന്നിൽ സഹോദരി അലീമ ഖാൻ സമരം ആരംഭിച്ചിരുന്നു. ഇമ്രാൻ ഖാന് ജയിലിനുള്ളിൽ ക്രൂരപീഡനം നേരിടേണ്ടി വരുന്നു. അദ്ദേഹത്തെ കാണാൻ പോലും ഞങ്ങളെ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചുകൊണ്ട്
എൻ.ഡി.എ നേതാക്കൾ സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ; ബി.ജെ.പി മുന്നോട്ടുവെച്ച പിന്തുണ തള്ളി ഡി.കെ.ശിവകുമാർ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തമ്മിലുള്ള തർക്കത്തിനിടെ മുഖ്യമന്ത്രി പദവി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തന്നെ മുഖ്യമന്ത്രി പദത്തിൽ മൂന്നു വർഷം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന പുതിയ നിർദ്ദേശം സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡിന് മുമ്പിൽവച്ചതായിട്ടാണ് ഇപ്പോൾ വരുന്ന വിവരം. 2026 മേയ് 20നാണ് മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ മൂന്നു വർഷം പൂർത്തിയാക്കുന്നത്. ഇതിനിടെ ബി.ജെ.പി മുന്നോട്ടുവെച്ച പിന്തുണ തള്ളി ഡി.കെ.ശിവകുമാർ രംഗത്തെത്തി. തന്നെക്കുറിച്ചോർത്ത് വിഷമിക്കേണ്ടെന്ന് ശിവകുമാർ പ്രതികരിച്ചു.