ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ഡിസംബർ 10 വരെ ദീർഘിപ്പിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ ഡിസംബർ 11, 12, 13 തീയതികളില്‍ മാറ്റം വരുത്താവുന്നതാണ്.

നോണ്‍ ക്രീമിലെയർ വിഭാഗത്തില്‍പ്പെടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ അസല്‍ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയില്‍ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാകണം.

Related Posts