പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ കുടുംബത്തിന് കാണാൻ അനുമതി നൽകി ജയിൽ അധികൃതർ. ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ വലിയ അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇമ്രാൻ ഖാനെ ഹർപ്പിച്ച അരിയാല ജയിലിന് മുന്നിൽ സഹോദരി അലീമ ഖാൻ സമരം ആരംഭിച്ചിരുന്നു.
ഇമ്രാൻ ഖാന് ജയിലിനുള്ളിൽ ക്രൂരപീഡനം നേരിടേണ്ടി വരുന്നു. അദ്ദേഹത്തെ കാണാൻ പോലും ഞങ്ങളെ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കിയിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായി. ഇതിന് പിന്നാലെ ഇസ്ലാമാബാദ് ലാഹോർ, കറാച്ചി തുടങ്ങി വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധം നടന്നിരുന്നു.