വാ​ള​യാ​റി​ൽ വെച്ച് 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിലായി. കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ളെയാണ് വാ​ള​യാ​റി​ൽ വെ​ച്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടിയത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ജി​തി​ൻ കെ.​എ​സ് (കു​മ്പ​ളം), കെ​ന​സ് ജോ​ൺ (മൂ​വാ​റ്റു​പു​ഴ) എ​ന്നി​വ​രാ​ണ് അറസ്റ്റിലായ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി​ ഒ​റീ​സ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കാണ് ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പി​ടി​യി​ലാ​യ​വ​ർ എ​റ​ണാ​കു​ള​ത്തെ ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി ല​ഹ​രി ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തേ​ക്ക് പു​റ​ത്തു​നി​ന്ന് ബ​സ് വ​ഴി​യും ട്രെ​യി​ൻ വ​ഴി​യും ല​ഹ​രി​മ​രു​ന്നു​ക​ൾ വ​ൻ​തോ​തി​ൽ എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related Posts