ബലാത്സംഗ കേസ്: മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
0 min read
7.1k

ബലാത്സംഗ കേസ്: മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍

നവംബർ 28, 2025
0

ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്ന് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. രാഹുലിനെതിരായ ബലാത്സംഗക്കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ജാമ്യാപേക്ഷ നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്ന പരാതി തെറ്റാണെന്നും അത്തരത്തിൽ വിവാഹവാഗ്ദാനം നൽകി ഉപദ്രവിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിനപ്പുറം ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അപേക്ഷയിൽ രാഹുൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ തനിക്ക് മുൻകൂർ

Continue Reading
ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്; 56 പേർ മരിച്ചു
World
1 min read
6.5k

ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്; 56 പേർ മരിച്ചു

നവംബർ 28, 2025
0

ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്‌തതായാണ് ഔദ്യോഗിക അറിയിപ്പ്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. അനവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരവും പിന്നിട്ട് വടക്കൻ തമിഴ്‌നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രാ, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ് ഡിറ്റ്

Continue Reading
വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
Kerala
0 min read
6.5k

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

നവംബർ 28, 2025
0

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. കാസർഗോഡ് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്. വടകര പഴയ മുനിസിപ്പൽ ഓഫീസിന് സമീപത്തുള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. കെകെ രമ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അപകട സ്ഥലത്തു എത്തിയിരുന്നു. കുഞ്ഞിക്കണ്ണൻ്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കരടി ആക്രമിച്ചു
Kerala
0 min read
6.9k

പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കരടി ആക്രമിച്ചു

നവംബർ 28, 2025
0

നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരന് പരിക്കേറ്റു. ഇന്നു രാവിലെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ ആണ് കരടി ആക്രമിച്ചത്‌.കീരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരൻ്റെ തുടയ്ക്കു കടിക്കുകയായിരുന്നു. കീരൻ്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ ഓടിയെത്തി. കൂടെയുണ്ടായിരുന്നവർ ഒച്ചവെച്ചപ്പോൾ കരടി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

Continue Reading
രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചന; പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി
Kerala
0 min read
6.9k

രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചന; പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

നവംബർ 28, 2025
0

രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎ ഒളിവിൽ പോയതിനു പിന്നാലെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് പോലീസ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ ആണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡനം, വിശ്വാസവഞ്ചനാക്കുറ്റം, അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെയുള്ളത്.10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന
Kerala
0 min read
7.2k

രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന

നവംബർ 28, 2025
0

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന. ഇന്നലെ വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുൽ മുങ്ങിയത്.

Continue Reading
സി.എഫ്.ഐയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എച്ച്.സി.എൽ സൈക്ലത്തൺ ഫെബ്രുവരി 8ന് ബംഗളുരുവിൽ
Karnataka
1 min read
6.8k

സി.എഫ്.ഐയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എച്ച്.സി.എൽ സൈക്ലത്തൺ ഫെബ്രുവരി 8ന് ബംഗളുരുവിൽ

നവംബർ 28, 2025
0

സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പാണ് സംഘടിപ്പിക്കുന്ന സൈക്ലത്തൺ ഫെബ്രുവരി 8ന് ബംഗളുരുവിലെ നൈസ് റോഡിൽവച്ച് നടക്കും.30 ലക്ഷം രൂപയാണ് സമ്മാനം. പ്രഫഷനൽ, അമച്വർ, ഗ്രീൻ റൈഡ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ്‌ മത്സരങ്ങൾ നടക്കുക. താൽപര്യമുള്ളവർക്ക് https://hclcyclothon.com/ മുഖേന ജനുവരി 26 വരെ രജിസ്റ്റർചെയ്യാം.

Continue Reading
കർണാടകയിൽ ഇന്ന് കനത്ത മഴക്ക് സാധ്യത
Karnataka
0 min read
7.0k

കർണാടകയിൽ ഇന്ന് കനത്ത മഴക്ക് സാധ്യത

നവംബർ 28, 2025
0

മാണ്ഡ്യ, മൈസൂരു, കുടക്, രാമനഗർ, കോലാർ, ചിക്കബല്ലപൂർ, ഹാസൻ, ചിത്രദുർഗ, ദാവൻഗരെ, ചിക്കമംഗളുരു, ശിവമൊഗ്ഗ, ബെലഗാവി, ബിദർ, വിജയപുര, ബാഗൽ കോട്ട, ഹാവേരി, ഗദഗ്, ധാർവാഡ്, കലബുറഗി, കോപ്പാൽ, ബെല്ലാരി, റായ്പൂർ, യാദ്ഗിരി, വിജയനഗര എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത.

Continue Reading
യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം ആത്മഹത്യ എന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം
Kerala
0 min read
6.9k

യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം ആത്മഹത്യ എന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം

നവംബർ 28, 2025
0

വ​ര​ന്ത​ര​പ്പി​ള്ളി മാ​ട്ടു​മ​ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭർത്താവിൻ്റെ വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം ആത്മഹത്യ എന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നും മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആത്മഹത്യയെന്നും മാനസികമായും ശാരീരികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്.

Continue Reading
ബംഗളൂരുവിൽ രാത്രി പട്രോളിങ്ങിന് വനിത പൊലീസുകാരെ വിന്യസിക്കും
Karnataka
0 min read
7.0k

ബംഗളൂരുവിൽ രാത്രി പട്രോളിങ്ങിന് വനിത പൊലീസുകാരെ വിന്യസിക്കും

നവംബർ 28, 2025
0

മൈസൂരു ജ്യോതിനഗർ പൊലീസ് പരിശീലന സ്കൂളിൽ 246 വനിത കോൺസ്റ്റബിൾമാർക്കുള്ള ഇരുചക്ര വാഹന പരിശീലനം പൂർത്തിയായി. പരിശീലനം നേടിയ ഇവരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കും. പ്രായോഗിക പരിശീലനത്തിന് മുമ്പ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് സമഗ്രമായ അവബോധവും നൽകുകയുണ്ടായി. ഗിയറോടു കൂടിയതും ഗിയർ ഇല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനാണ് പരിശീലനം നൽകിയത്. ഇനി ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽ രാത്രി പട്രോളിങ്ങിനടക്കം വനിത പൊലീസുകാരെ വിന്യസിക്കും.ഗിയറുള്ളതും ഇല്ലാത്തതുമായ വാഹനങ്ങളിലാണ് പരിശീലനം നൽകിയത്. പുതിയ

Continue Reading