മൈസൂരു ജ്യോതിനഗർ പൊലീസ് പരിശീലന സ്കൂളിൽ 246 വനിത കോൺസ്റ്റബിൾമാർക്കുള്ള ഇരുചക്ര വാഹന പരിശീലനം പൂർത്തിയായി. പരിശീലനം നേടിയ ഇവരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കും. പ്രായോഗിക പരിശീലനത്തിന് മുമ്പ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് സമഗ്രമായ അവബോധവും നൽകുകയുണ്ടായി.

ഗിയറോടു കൂടിയതും ഗിയർ ഇല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനാണ് പരിശീലനം നൽകിയത്. ഇനി ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽ രാത്രി പട്രോളിങ്ങിനടക്കം വനിത പൊലീസുകാരെ വിന്യസിക്കും.
ഗിയറുള്ളതും ഇല്ലാത്തതുമായ വാഹനങ്ങളിലാണ് പരിശീലനം നൽകിയത്. പുതിയ ബാച്ചിനുള്ള പരിശീലനം ഉടൻ തുടങ്ങും.

Related Posts