കേരളത്തിൽ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ ഐ കെ എം സി സി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് സോമേശ്വരനഗർ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

എ ഐ കെ എം സി സി പ്രസിഡണ്ട് ടി ഉസ്മാൻ അധ്യക്ഷത വഹിക്കും. ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ടും പ്രഥമ എസ് ടി സി എച്ച് മാനവതാവാദ അവാർഡ് ജേതാവുമായ ഡോ എൻ എ മുഹമ്മദ്, ബി ഡി എ ചെയർമാൻ എൻ എ ഹാരിസ് എം എൽ എ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന കുടുംബ സംഗമത്തിൽ വനിതാ ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഡോ ഷഫ്ന ഫാത്തിമ, ഡോ ഷഫ്ന ഷറിൻ, എം പി അഫ്സൽ എന്നിവർക്കുള്ള ഉപഹാരങ്ങൾ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നൽകും.

Related Posts