ശ്രീനാരായണ സമിതി അൾസൂർ മഹാകവി കുമാരനാശാൻ്റെ സ്മാരകശില്പം സ്ഥാപിച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു. കവിത്രയങ്ങളിൽ പ്രഥമ സ്ഥാനീയനായ മഹാകവി കുമാരനാശാൻ്റെ ഒരു സ്മാരകം ബാംഗ്ലൂരിൽ സ്ഥാപിക്കാൻ ആയതിൽ വളരെയധികം ചാരിതാർത്ഥ്യമുണ്ടെന്ന് പ്രസിഡണ്ട് എൻ രാജമോഹനൻ പറഞ്ഞു. വായനാശീലം നന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ ജനങ്ങളിൽ വായനാശീലം ഉണർത്തേണ്ടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ പറഞ്ഞു. കൂടാതെ നമ്മുടെ യുവതലമുറയ്ക്ക് മഹാകവിയെ പരിചയപ്പെടുന്നതിന് വേണ്ടി അൾസൂരിലുള്ള സ്മൃതിമണ്ഡപം സന്ദർശിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആശാൻ്റെ കരുണ എന്ന ഖണ്ഡകാവ്യം ദീപാ അനിൽ ആലപിച്ചു. ഇദംപ്രഥമമായി ബാംഗ്ലൂരിൽ സ്ഥാപിച്ച സ്മൃതിമണ്ഡപത്തിൽ രാവിലെ 10 മണിയോടെ ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹൻ പുഷ്പാർച്ചന നടത്തി, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ എ ബി അനൂപ്, ജോയിൻറ് ട്രഷറർ ദീപ അനിൽ, അഡ്വൈസറി ചെയർമാൻ കെ പീതാംബരൻ, വൈസ് പ്രസിഡണ്ടുമാരായ ലോലമ്മ സത്യവാൻ, എ ആർ സുനിൽ കുമാർ, എ ബി ഷാജ്, എസ് സജി, ടി കെ അനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ കെ പി സജീവൻ, എം യു അജികുമാർ. വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ ശ്രീജ സുഗതൻ, ആശാൻ സ്റ്റഡി സെന്റർ വൈസ് ചെയർപേഴ്സൺ ജ്യോതിശ്രീ സത്യവാൻ, മെമ്പർ ഇൻ ചാർജ് മാരായ അനിൽ എസ് പണിക്കർ, കെ.കെ അരവിന്ദാക്ഷൻ മുതലായവർ നേതൃത്വം നൽകി. ചടങ്ങിൽ നിരവധി ജനങ്ങൾ പുഷ്പാർച്ചന നടത്തിയെന്ന് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.