ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് പപ്പ ബുക്ക. ഇന്ത്യന്‍ സംവിധായകന് സംവിധാനം ചെയ്ത ചിത്രം ഇതാദ്യമായാണ് ഔദ്യോഗികമായി ഓസ്കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും പപ്പ ബുക്ക എന്ന ചിത്രത്തിനുണ്ട്.
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് പപ്പ ബുക്ക. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയുടെ ഓസ്കാര്‍ സെലക്ഷന് കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്.