ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്ന് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. രാഹുലിനെതിരായ ബലാത്സംഗക്കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ജാമ്യാപേക്ഷ നൽകിയത്.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്ന പരാതി തെറ്റാണെന്നും അത്തരത്തിൽ വിവാഹവാഗ്ദാനം നൽകി ഉപദ്രവിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിനപ്പുറം ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അപേക്ഷയിൽ രാഹുൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് രാഹുൽ നൽകിയ അപേക്ഷയിൽ പറയുന്നു.

Related Posts