നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. സ്പീ​ക്ക​ർ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടിയാണ് ച​വ​റ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി ജോ​ൺ പ​രാ​തി ന​ൽ​കി​യ​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യ്ക്ക് വേ​ണ്ടി സ്പീ​ക്ക​ർ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി.

സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും തു​ട​ർ​ന്നു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​യി​ൽ നി​ന്ന് സ്പീ​ക്ക​റെ വി​ല​ക്ക​ണ​മെ​ന്നും മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു.

Related Posts