വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. കാസർഗോഡ് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്. വടകര പഴയ മുനിസിപ്പൽ ഓഫീസിന് സമീപത്തുള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. കെകെ രമ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അപകട സ്ഥലത്തു എത്തിയിരുന്നു. കുഞ്ഞിക്കണ്ണൻ്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Posts