നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരന് പരിക്കേറ്റു. ഇന്നു രാവിലെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ ആണ് കരടി ആക്രമിച്ചത്.
കീരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരൻ്റെ തുടയ്ക്കു കടിക്കുകയായിരുന്നു. കീരൻ്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ ഓടിയെത്തി. കൂടെയുണ്ടായിരുന്നവർ ഒച്ചവെച്ചപ്പോൾ കരടി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.