ദില്ലിയിലെ സ്ഫോടനം ചാവേർ ആക്രമണം അല്ലെന്ന് എൻ ഐ എ
ദില്ലിയിലെ സ്ഫോടനം ചാവേർ ആക്രമണം അല്ലെന്ന് എൻ ഐ എ. ചാവേറാക്രമണത്തിൻ്റെ സ്ഥിരം രീതിയല്ല ദില്ലിയിൽ ഉണ്ടായതെന്ന് എൻ ഐ എയുടെ പ്രാഥമിക നിഗമനം. വലിയ സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നില്ല ബോംബ് എന്നും എൻഐഎ പറഞ്ഞു. അതേസമയം, ദില്ലി സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചാവേർ ആക്രമണം അല്ലെന്നുള്ളത് ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ദേശീയ അന്വേഷണ
ആയില്യപൂജ ഇന്ന്
ബാംഗ്ലൂർ ശ്രീ ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വിശേഷാൽ ആയില്യപൂജ നടക്കും. അന്നദാനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 98440 59860
സ്വകാര്യ ബസുകളുടെ പണിമുടക്ക്; കേരള കർണാടക ആർടിസികളുടെ സ്പെഷ്യൽ സർവ്വീസുകൾ
അന്തർ സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ പണിമുടക്ക് കാരണം ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവ്വീസുകളെ രണ്ടാം ദിനവും ബാധിച്ചു. കേരളവും തമിഴ്‌നാടും കർണാടകയും പ്രത്യേകം പ്രവേശന നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കേരള, കർണാടക ആർടിസികൾ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചും സ്പെഷ്യൽ ബസ് സർവ്വീസുകൾ സേവനം നടത്തി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തതാണ് സ്പെഷ്യൽ ബസ് സർവ്വീസുകൾ നടത്തിയത്. സമരം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കേരള
വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നവംബർ 16ന്
വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വിദ്യാരണ്യപുര കൈരളി സമാജം ഹാളിൽവെച്ച് നടത്തും. മത്സരത്തിൽ കേരള ചരിത്രം, കല, രാഷ്ട്രീയം, കായികം, ഇന്ത്യ ചരിത്രം, ആനുകാലികം തുടങ്ങിയ ചോദ്യങ്ങൾ മത്സരത്തിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9986346734, 9448284005 വിളിക്കുക.
ഐപിഎൽ 19-ാം സീസൺ; ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ
ഐപിഎൽ 19-ാം സീസണിനായുള്ള കളിക്കാരുടെ ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ നടക്കുമെന്ന് റിപ്പോർട്ട്. വിദേശത്ത് ഐപിഎൽ ലേലം നടക്കുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്. മുമ്പ് 2023ൽ ദുബായിലും 2024ൽ ജിദ്ദയിലും ലേലം നടന്നിരുന്നു. ലേലവേദിയായി അബുദാബിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യയിൽ ലേലം നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു എന്നിരുന്നാലും വിദേശ സപ്പോർട്ട് സ്റ്റാഫിന് കൂടുതൽ സൗകര്യപ്രദമായതിനാൽ അബുദാബി തെരഞ്ഞെടുക്കുകയായിരുന്നു. അതിനാൽ വിദേശത്ത് ഐപിഎൽ ലേലം
എംഡിഎംഎയുമായി ലൈബീരിയൻ പൗരൻ ബെംഗളൂരുവിൽ പോലീസ് പിടിയിൽ
എംഡിഎംഎയുമായി സോഫ്റ്റ്‌വേർ എൻജിനിയറായ ലൈബീരിയൻ പൗരൻ ബെംഗളൂരുവിൽ പോലീസ് പിടിയിലായി. ആവലഹള്ളിയിലെ ബീദരഹള്ളിയിൽ വാടകയ്ക്ക് താമസിച്ചുവന്ന കൗണ്ട പ്രിൻസ് (30)ആണ് അറസ്റ്റിലായത്. 537 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ ഇയാളിൽനിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത എംഡിഎംഎക്ക് ഏകദേശം 1.07 കോടി രൂപ വില വരും. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആവലഹള്ളി പോലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. ബിസിനസ് വിസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്.
നിഖിൽ കുമാരസ്വാമി ജെഡിഎസ് രാഷ്ട്രീയകാര്യസമിതിയിൽ
കേന്ദ്രമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി ജെഡിഎസ് രാഷ്ട്രീയകാര്യസമിതിയിൽ. സഖ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പ്രധാനസമിതിയാണിത്. പാർട്ടി ഉന്നതസമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മുൻമന്ത്രി ജി.ടി. ദേവഗൗഡയെ മാറ്റി. എച്ച്.ഡി. ദേവഗൗഡയുമായി വളരെ അടുപ്പംപുലർത്തിയിരുന്ന ജി.ടി.ദേവഗൗഡ കഴിഞ്ഞ കുറേക്കാലമായി പാർട്ടിയിൽ സജീവമായിരുന്നില്ല. തുടർന്നാണ് ഉന്നതസമിതി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിൻ്റെ മകനും എംഎൽഎയുമായ ജി.ടി. ഹരീഷിനെ പ്രചാരണസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻമന്ത്രിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി.രേവണ്ണ ഉന്നതസമിതിയിൽ തുടരും.രേവണ്ണയുടെ
ഇസ്ലാമാബാദ് സ്ഫോടനം; ഇന്ത്യയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി
പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ജില്ലാ കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്. പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി
ചെങ്കോട്ടയിലുണ്ടായ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ
ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകളിൽ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എൽഎൻജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നൽകിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ്
ഡൽഹി സ്ഫോടനം: ബംഗളൂരു വിമാനത്താവളത്തില്‍ യാത്രികര്‍ നേരത്തേ എത്തണം
ഡൽഹിയിലെ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ പരിശോധനക്കായി യാത്രക്കാർ നേരത്തേ എത്തണമെന്ന് അധികൃതർ അറിയിച്ചു. യാത്ര സംബന്ധമായ വിവരങ്ങൾക്ക് യാത്രികർ നിശ്ചിത എയർലൈൻസുമായി ബന്ധപ്പെടണം. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ ഏജൻസികൾ കർണാടകയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിലും മൈസൂരുവിലും സുപ്രധാന സ്ഥാപനങ്ങളിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയതായി മൈസൂരു ഡി.ജി ആൻഡ് ഐ.ജി.പി ഡോ. എം.എ. സലീം അറിയിച്ചു.