ഡൽഹിയിലെ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ പരിശോധനക്കായി യാത്രക്കാർ നേരത്തേ എത്തണമെന്ന് അധികൃതർ അറിയിച്ചു. യാത്ര സംബന്ധമായ വിവരങ്ങൾക്ക് യാത്രികർ നിശ്ചിത എയർലൈൻസുമായി ബന്ധപ്പെടണം. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ ഏജൻസികൾ കർണാടകയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിലും മൈസൂരുവിലും സുപ്രധാന സ്ഥാപനങ്ങളിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയതായി മൈസൂരു ഡി.ജി ആൻഡ് ഐ.ജി.പി ഡോ. എം.എ. സലീം അറിയിച്ചു.

Related Posts