എംഡിഎംഎയുമായി സോഫ്റ്റ്‌വേർ എൻജിനിയറായ ലൈബീരിയൻ പൗരൻ ബെംഗളൂരുവിൽ പോലീസ് പിടിയിലായി. ആവലഹള്ളിയിലെ ബീദരഹള്ളിയിൽ വാടകയ്ക്ക് താമസിച്ചുവന്ന കൗണ്ട പ്രിൻസ് (30)ആണ് അറസ്റ്റിലായത്. 537 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ ഇയാളിൽനിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത എംഡിഎംഎക്ക് ഏകദേശം 1.07 കോടി രൂപ വില വരും. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആവലഹള്ളി പോലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. ബിസിനസ് വിസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്.

Related Posts