കാരുണ്യ ബംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇന്ദിര നഗർ ജീ വൻഭീമ നഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്ന വിതരണ ചടങ്ങിൻ്റെ ഉദ്ഘാടനം പൈ ഫൗണ്ടേഷൻ ട്രസ്റ്റി രാജ്കുമാർ പൈ നിർവഹിച്ചു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നോട്ടുപുസ്തകങ്ങൾ 250 വിദ്യാർഥികൾക്കാണ് കൈമാറിയത്
കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി വർഷങ്ങളായി ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ പൈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 40,000 വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്യുന്നുണ്ട്.
കാരുണ്യ ജനറൽ സെക്രട്ടറി കെ. സുരേഷ്, ഫൗണ്ടേഷൻ ട്രസ്റ്റി മീന രാജ്കുമാർ പൈ, സെക്രട്ടറി എം.കെ. സിറാജ്, ട്രഷറർ കെ.പി. മധുസുദന ൻ, കെ.കെ. തമ്പാൻ, ട്രസ്റ്റിമാരായ കാദർ മൊയ്തീൻ, കെ. ചന്ദ്ര ശേഖരൻ നായർ, പൊന്നമ്മദാസ്, ഡോ. രാജൻ, എം. ജനാർദനൻ, കെ. രവി എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, സുരേന്ദ്രൻ മംഗലശ്ശേരി, കാർത്യായനി രാജേന്ദ്രൻ, ആൻ്റണി, ദിനേശൻ, പവിത്രൻ, ശ്രീനിവാസൻ, പ്രഹ്ലാദൻ, ഒ.വി. സുജയൻ എന്നിവർ നേതൃത്വം നൽകി.