നമ്മ മെട്രോ പർപ്പിൾ ലൈനിൽ (വൈറ്റ്ഫീൽഡ് – ചല്ലഘട്ട) ഞായറാഴ്ച‌ മജെസ്‌റ്റിക്കിനും മൈസൂരു റോഡ് സ്‌റ്റേഷനുമിടയിൽ രണ്ടു മണിക്കൂർ സർവീസ് തടസപ്പെടും. അത്തിഗുപ്പെ വിജയനഗർ സ്‌റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്.

ചല്ലഘട്ട മുതൽ മൈസൂരു റോഡ് വരെയും മജെസ്റ്റിക് മുതൽ വൈറ്റ്ഫീൽഡ് വരെയും പതിവുപോലെ രാവിലെ 7ന് സർവീസ് ആരംഭിക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു.

Related Posts