ഐപിഎൽ 19-ാം സീസണിനായുള്ള കളിക്കാരുടെ ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ നടക്കുമെന്ന് റിപ്പോർട്ട്. വിദേശത്ത് ഐപിഎൽ ലേലം നടക്കുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്. മുമ്പ് 2023ൽ ദുബായിലും 2024ൽ ജിദ്ദയിലും ലേലം നടന്നിരുന്നു. ലേലവേദിയായി അബുദാബിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇന്ത്യയിൽ ലേലം നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു എന്നിരുന്നാലും വിദേശ സപ്പോർട്ട് സ്റ്റാഫിന് കൂടുതൽ സൗകര്യപ്രദമായതിനാൽ അബുദാബി തെരഞ്ഞെടുക്കുകയായിരുന്നു. അതിനാൽ വിദേശത്ത് ഐപിഎൽ ലേലം നടത്തുന്ന രീതി തൽക്കാലം തുടരാനാണ് സാധ്യത.