നോർവ്വെ ചെസ്സിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ രണ്ടാമതും വീഴ്ത്തി പ്രജ്ഞാനന്ദ. ക്ലാസിക് ഗെമിയിൽ തന്നെ കാൾസനെ തോല്‌പിച്ചതുകൊണ്ട് പ്രജ്ഞാനന്ദയ്ക്ക് മൂന്ന് പോയിൻറുകൾ ലഭിച്ചു. ഇതേ ടൂർണ്ണമെൻറിൽ അമേരിക്കൻ താരമയ വെസ്ലി സോയും കാൾസനെ ക്ലാസിക്കൽ ഗെയിമിൽ തോൽപിച്ചിരുന്നു. ഇതോടെ പ്രജ്ഞാനന്ദയ്ക്ക് 12 പോയിൻറായി. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫ്രഞ്ച് താരം അലിറെസ ഫിറൂഷയ്ക്ക് 14 പോയിൻറാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വെസ്ലി സോയ്ക്ക് 13 പോയിൻറും. ഇനി രണ്ട് റൗണ്ട് കൂടി ബാക്കിയുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ക്ലാസിക് ഗെയിമിൽ തന്നെ വിജയിച്ചാൽ പ്രജ്ഞാനന്ദയ്ക്ക് കിരീട സാധ്യതയുണ്ട്.

Related Posts