അന്തർ സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ പണിമുടക്ക് കാരണം ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവ്വീസുകളെ രണ്ടാം ദിനവും ബാധിച്ചു. കേരളവും തമിഴ്‌നാടും കർണാടകയും പ്രത്യേകം പ്രവേശന നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

കേരള, കർണാടക ആർടിസികൾ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചും സ്പെഷ്യൽ ബസ് സർവ്വീസുകൾ സേവനം നടത്തി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തതാണ് സ്പെഷ്യൽ ബസ് സർവ്വീസുകൾ നടത്തിയത്. സമരം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കേരള കർണാടക ആർടിസികൾ സ്പെഷ്യൽ സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Posts