വനിത ഏകദിന ലോകകപ്പ്: ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ
വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ മൂന്നാം മത്സരത്തിൽ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റുമുട്ടും. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം ശ്രീലങ്കയെയും പാകിസ്താനെയും തോൽപിച്ച ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചാൽ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറാം.ഇന്ത്യയെപ്പോലെ നാല് പോയൻറുള്ള ഇംഗ്ലണ്ട് റൺറേറ്റിൻ്റെ ബലത്തിലാണ് ഒന്നാംസ്ഥാനത്താണ്. ഇംഗ്ലീഷുകാരോട് കനത്ത തോൽവിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ വീഴ്ത്തി ആത്മവി ശ്വാസം വീണ്ടെടുത്തിട്ടുണ്ട്. മൂന്ന് പ്രധാന ബാറ്റർമാർ വലിയ സ്കോറുകൾ കണ്ടെത്താതെ മടങ്ങുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏക
ദസറ സീസണ്‍: കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം
ദസറ സീസണിൽ കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം. 2024നെ അപേക്ഷിച്ച് 30 ശതമാനം അധികവരുമാനമാണ് ഇത്തവണ നേടിയത്. തിരക്ക് കുറയ്ക്കാൻ ദസറക്ക് കെഎസ്ആർടിസി 600ഓളം സ്പെഷ്യൽ ബസുകൾ നിരത്തിലിറക്കിയിരുന്നു. ബസുകളിലെല്ലാം നല്ല തിരക്കായിരിന്നു. സാധാരണ പ്രതിദിനം 3.5 ലക്ഷംപേരാണ് മൈസൂരു സിറ്റി ബസുകളിൽ യാത്ര ചെയ്യാറുള്ളത്. ദസറ ദിവസങ്ങളിൽ ഇത് 5.5 ലക്ഷമായി ഉയർന്നു. മൈസൂരു റൂറൽ ഡിവിഷൻ 350 സ്പെഷ്യൽ ബസുകളും ബെംഗളൂരു റൂറൽ ഡിവിഷൻ 250 ബസുകളും
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ആദ്യന്തര മന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി കാണും. അമിത് ഷായുമായുള്ള ചർച്ചയും ഇന്നാണ് നിശ്ചയിച്ചിരിക്കുന്നത്. വയനാടിനുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കൽ, ജി.എസ്.ടി പരിഷ്കാരം, എയിംസ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തിൻ്റെ നിലപാട് ഇരുവരെയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് വിവരം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ജയതിലക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാടിൻ്റെ പുനർനിർമ്മാണത്തിന് കേന്ദ്രം
കാരുണ്യയുടെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി വിശദീകരണപരിപാടി 12-ന്
നോർക്ക റൂട്ട്സും കാരുണ്യ ബെംഗളൂരുവും ചേർന്ന് സംഘടിപ്പിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി വിശദീകരണപരിപാടി ഈ മാസം 12-ന് ഇന്ദിരാനഗറിലെ കാരുണ്യഹാളിൽ വൈകീട്ട് നാലിന് നടക്കും. ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള സൗകര്യവുമുണ്ടാകും.
ഭൂട്ടാൻ വാഹനക്കടത്ത്: പിന്നിൽ വൻ സംഘമെന്ന് ഇ.ഡി
ഭൂട്ടാൻ, നേപ്പാൾ പാതകളിലൂടെ ഇന്ത്യയിലേക്ക് ഡിഫൻഡർ, മസെരാട്ടി, ലാൻഡ് ക്രൂസർ തുടങ്ങിയ ആഡംബര കാറുകളുടെ രജിസ്ട്രേഷനും നിയമവിരുദ്ധ ഇറക്കുമതിയും നടത്തുന്ന വൻ സംഘത്തെക്കുറിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്മാരുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയതെന്ന് ഇ.ഡി. ഇന്ത്യൻ ആർമി, യു.എസ് എംബസി എന്നിവയിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന വ്യാജ രേഖകളും ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ വ്യാജ ആർ.ടി.ഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായും പിന്നീട് വാഹനങ്ങൾ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വില കുറച്ച്
കരൂർ ദുരന്തം: എസ്.ഐ.ടി അന്വേഷണത്തിനെതിരെ ടി.വി.കെ സുപ്രീംകോടതിയിൽ
കരൂരിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടി.വി.കെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി സമർപ്പിച്ചത് ടി.വി.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സെക്രട്ടറി ആധവ് അർജുനയാണ്. നാളെ ഹർജി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. മറ്റ് ഹരജികളോടൊപ്പം വെള്ളിയാഴ്ച ഇതും പരിഗണിക്കും. സംഭവത്തിൽ ഐ.ജി അസ്ര ഗാർഗിൻ്റെ നേതൃത്വത്തിലുള്ള പ്ര
കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; 4 പേർ അറസ്റ്റിൽ
കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊപ്പാൽ ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. വെങ്കിടേഷ് കുരുബാരയാണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്‌ച പുലർച്ചെ കൊപ്പാൽ റോഡിലെ ഒരു സ്വകാര്യ ആശുപ്രതിക്ക് മുന്നിൽ വെച്ചാണ് വെങ്കിടേഷ് കുരുബാരക്ക് നേരെ ആക്രമണമുണ്ടായത്. ആറ് പേരടങ്ങുന്ന സംഘം കാറിലെത്തി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഇടിച്ച് വീഴ്ത്തിയശേഷം വാൾ കൊണ്ട് വെട്ടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു.
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക.സർവീസ് അനുവദിച്ച കേന്ദ്ര സർക്കാരിന് രാജീവ് നന്ദി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രാജീവ് ഇക്കാര്യം അറിയിച്ചത്. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരൂ. അവിടേയ്ക്ക് കേരളത്തിൽ
ഗായകന്‍ സുബീന്‍ ഗാര്‍ഗിൻ്റെ മരണം; ബന്ധുവായ ഡിഎസ്പി അറസ്റ്റില്‍
ഗായകൻ സുബീൻഗിൻ്റെ മരണത്തിൽ ഗാർഗിൻ്റെ അടുത്ത ബന്ധുവുമായ സന്ദീപൻ ഗാർഗിനെ അറസ്റ്റ് ചെയ്തു. അസം പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൻ്റെ (സിഐഡി) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പോലീസ് ഉദ്യോഗസ്ഥനുമാണ് സന്ദീപൻ ഗാർഗി. നിലവിൽ കാംരൂപ് ജില്ലയിൽ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് സന്ദീപൻ ഗാർഗി. ഗായകൻ്റെ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് അടുത്ത ബന്ധുകൂടിയായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. സന്ദീപൻ ഗാർഗിനെ കാംരൂപ്-മെട്രോപൊളിറ്റൻ ജില്ലയിലെ സിജെഎം കോടതി 7 ദിവസത്തെ പോലീസ്
നികുതി വെട്ടിപ്പ്: ഗൗതം അദാനിയുടെ കമ്പനിക്കെതിരെ അന്വേഷണം
ഗൗതം അദാനിയുടെ കമ്പനിക്കെതിരെ നികുതി വെട്ടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. റവന്യൂ ഇൻ്റലിജൻറ്സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അദാനി എന്റർപ്രൈസസിൻ്റെ ഭാഗമായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിനെതിരെയാണ് അന്വേഷണം. അദാനി ഗ്രൂപ്പിൻ്റെ ഏറ്റവും ചെറിയ കമ്പനിയാണിത്. മിസൈൽ, ഡ്രോൺ, ചെറിയ ആയുധങ്ങൾ തുടങ്ങിയവ ഇന്ത്യൻ സുരക്ഷ സേനക്ക് നിർമ്മിച്ചു നൽകുകയാണ് ഈ കമ്പനിയുടെ പ്രധാന ബിസിനസ്. മാർച്ചിലാണ് അന്വേഷണം തുടങ്ങിയതെന്ന് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു.