മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ
നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സസ്പെന്‍ഷന്‍. മന്ത്രി എം.ബി രാജേഷാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാസാക്കിയത്. സ്പീക്കറുടെ അനുമതിയോടെ സഭ പാസാക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു, തുടര്‍ച്ചയായി സഭയിലെ ബെല്ലുകള്‍ അനുമതിയില്ലാതെ മുഴക്കി, തുടര്‍ച്ചയായി സ്പീക്കറുടെ ചെയറിലേക്ക് കടന്നുകയറാന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, അമിത് ഷാമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. ശബരിമല സ്വര്‍ണപ്പാളി വിവാദം കേരളത്തില്‍ കത്തി നിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ 206. 56 കോടി രൂപമാത്രമാണ്
എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളത്തോടു കൂടിയ ആർത്തവ അവധി നടപ്പിലാക്കി കർണാടക സർക്കാർ
കർണാടക സർക്കാർ എല്ലാ മാസവും ജീവനക്കാരികൾക്ക് ഒരു ദിവസത്തെ ശമ്പളത്തോടു കൂടിയ ആർത്തവ അവധി ഉൾപ്പെടുത്തി. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് നയം രൂപകൽപന ചെയ്യുന്നത്. ഇത് നിർബന്ധമായും പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പാലിക്കണം. സർക്കാർ ഓഫിസുകൾ, മൾട്ടി നാഷണൽ കമ്പനികൾ, ഐടി, സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ, വസ്ത്ര ഫാക്‌ടറികൾ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലെ മുഴുവൻ വനിതാ
300 കോടി പിന്നിട്ട് കാന്താര ചാപ്റ്റർ വണ്‍
കന്നഡ സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ പണം നേടിയ സിനിമയായി മാറിയിരിക്കുകയാണ് കാന്താര ചാപ്റ്റർ വണ്‍. റിലീസ് ചെയ്തതിന് ശേഷം ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 300 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ റിഷഭ് തന്നെയാണ് നായകനായും എത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്നലെ മാത്രം ചിത്രം നേടിയത് ഏകദേശം 21.23 കോടി രൂപയാണ്. ഇതോടെ സിനിമയുടെ മൊത്തത്തിലുള്ള കളക്ഷൻ 312.23 കോടിയായി.
ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടിയ ഭർത്താവും മരിച്ചു
വൃക്ക രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ ഭർത്താവും മരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയിൽ നിന്ന്
എൻ്റെ പൊന്നേ! സ്വർണ്ണ വിലയിൽ ഇന്നും വർദ്ധന
സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്. ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 11,380 രൂപയായി. പവൻ്റെ വിലയിൽ 160 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പവൻ്റെ വില 91,040 രൂപയായി ഉയർന്നു. സ്വർണ്ണവില കഴിഞ്ഞ ദിവസം 90,000 രൂപ പിന്നിട്ടിരുന്നു. ആഗോളവിപണിയിൽ സ്വർണ്ണത്തിന് ഇന്ന് നേരിയ വിലയിടിവുണ്ടായിട്ടുണ്ട്. വിപണിയിൽ ചെറിയ ഇടിവുണ്ടായത് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ്. ഈ വർഷം മാത്രം 54 ശതമാനം വർധനയാണ് സ്വർണ്ണത്തിന് ഉണ്ടായത്.
കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര: കെ.ബി.ഗണേഷ് കുമാർ
കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രി ഈ പ്രഖ്യാപനം നടത്തിയത് നിയമസഭയിലാണ്. ക്യാൻസർ രോഗികൾക്ക് സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജ ന്യമായിരിക്കും. ഇന്ന് തന്നെ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സ്വർണപ്പാളി വിഷയം; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
ശബരിമല സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. നിയമസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മുഖ്യ മന്ത്രി ഇന്നലെ നടത്തിയ ബോഡി ഷെയ്‌മിംഗ് പരാമർശത്തിലാണ് ഇന്ന് പ്രതിഷേധം. പ്രതിഷേധത്തിന് തുടക്കമിട്ടത് പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ്. ബോഡി ഷെയ്‌മിംഗ് പരാമർശം ഉയർത്തിയ വി.ഡി. സതീശൻ വാച്ച് ആൻഡ് വാർഡർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്‌പീക്കർ ശ്രമിച്ചു വെന്നും ആരോപിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവും സ്‌പീക്കറും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ,
ബന്ദികളെയും ഫലസ്‌തീൻ തടവുകാരെയും ഉടൻ മോചിപ്പിക്കും
ഹമാസ് തടവിലാക്കിയ ബന്ദികളേയും ഇസ്രായേൽ ജയിലുകളിലുള്ള ഫലസ്‌തീൻ തടവുകാരേയും വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാർ യാർഥ്യമായതിന് പിന്നാലെയാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. എ.എഫ്.പിയോടാണ് ഹമാസിൻ്റെ പ്രതികരണം. ഇസ്രായേൽ സൈന്യം നിശ്ചയിച്ച സ്ഥലത്തേക്ക് പിൻമാറുമെന്ന് ഡോണൾഡ് ട്രംപും പറഞ്ഞു. തിങ്കളാഴ്ചചയോടെ ബന്ദികളെ തിരിച്ചെത്തിക്കാനാവുമെന്ന് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരകുളം സ്വദേശി ആയ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയിൽതന്നെ ചികിത്സയിൽ ആണ്. ഒന്നാം തീയതി മുതൽ ജയന്തി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി. ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.