വർഗീയ ശക്തികൾ ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
വർഗീയ ശക്തികൾ ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്‌ഠനായിരുന്നു ശ്രീനാരായണ ഗുരുവെന്നും മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പിണറായി വിജയൻ വ്യക്തമാക്കിയത്. ‘ശ്രീനാരായണ ഗുരു വിഭാവനം ചെയ്‌ത സമൂഹമായി മാറാൻ വിഭജന രാഷ്ട്രീയവും മതജാതി വർഗീയതയും ഉൾപ്പെടെ നമുക്കു മുന്നിൽ ഇന്ന് അനവധിയായ
മദ്യവിൽപനശാലയുടെ ചുമർ തുരന്ന് മോഷണം; 53 കാരൻ പിടിയിൽ
മദ്യവിൽപനശാലയുടെ ചുമർ തുരന്ന് മോഷണം നടത്തിയ 53 കാരൻ പിടിയിൽ. കൊല്ലങ്കോട് നെന്മേനി രവിയാണ് പൊലീസ് പിടിയിലായത്. രണ്ടര ലക്ഷം രൂപയുടെ വിദേശമദ്യമാണ് ഇയാൾ കവർന്നത്. കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൻ്റെ ചുമര് തുരന്നായിരുന്നു മോഷണം. ഉത്രാടം നാളായ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അടച്ചിരുന്ന മദ്യശാലയിൽ മോഷണം നടത്തിയത്. ഓണം കഴിഞ്ഞ് ഇന്നലെ രാവിലെ 9 മണിയോടെ ജീവനക്കാരെത്തി കട തുറന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഇവിടെ 45 ലക്ഷത്തോളം
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയിൽ ഔദ്യോഗികമായി ടോൾ പിരിവ് ആരംഭിച്ചു
ഐടി നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയായ ബെഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ നിർമാണം പുരോഗമിക്കുന്നു. ഏകദേശം 15,188 കോടി രൂപയാണ് പദ്ധതി ചിലവ് കണക്കാക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തും. ബംഗളൂരുവിനെയും ചെന്നൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണ്. രാജ്യത്തെ
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അരീന സബലേങ്കയ്ക്ക്
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലവിലെ ചാംപ്യനായ ബെലാറൂസിൻ്റെ അരീന സബലേങ്കയ്ക്ക്. ഫൈനലിൽ എട്ടാം സീഡായ യുഎസ് താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് 3-6, 6-7 (3-7) തോൽപ്പിച്ചാണ് സബലേങ്ക കിരീടം നിലനിർത്തിയത്. ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ട ഫൈനലിലെ ജയത്തോടെ സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരമായി സബലേങ്ക. 2012, 2013,
പെൺകുട്ടികളുടെ ഹാജർ ആദ്യം എടുക്കണം: വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ സ്‌കൂളുകളിൽ ആദ്യം പെൺകുട്ടികളുടെ ഹാജർ എടുക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വരുന്ന അധ്യായന വർഷം മുതൽ ക്ലാസിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണമെന്നാണ് മന്ത്രി പറയുന്നത്. പല സ്‌കൂളുകളിലും ആൺ, പെൺ വേർതിരിവില്ലാതെ അക്ഷരമാലാ ക്രമത്തിലാണ് ഹാജർ വിളിക്കുന്നത്. ജൂൺ. ജൂലൈ മാസങ്ങളിലേക്ക് സ്കൂൾ അവധിക്കാലം മാറ്റണമെന്ന നിർദേശവും അടുത്ത കാലത്ത് ശിവൻകുട്ടി മുന്നോട്ടു വച്ചിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ
ഇന്ത്യ അമിതലാഭം ഉണ്ടാക്കുന്നുവെന്ന ട്രംപിൻ്റെ വാദത്തെ തള്ളി ഊർജ്ജരംഗത്തെ വിദഗ്‌ധൻ അനസ് അൽഹാജി
റഷ്യയിൽ നിന്നും വിലക്കുറവിൽ എണ്ണവാങ്ങി ഇന്ത്യ അമിതലാഭം ഉണ്ടാക്കുന്നുവെന്ന ട്രംപിൻ്റെയും ട്രംപിൻ്റെ ഉപദേശകനായ പീറ്റർ നവാരൊയെയുടെയും വാദത്തെ ഇന്ത്യ തള്ളി ഊർജ്ജരംഗത്തെ വിദഗ്‌ധൻ അനസ് അൽഹാജി. 2022ലെ ഉക്രൈൻ യുദ്ധത്തിന് മുൻപ് എത്ര പെട്രോളും ഡീസലുമാണോ ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് അത്ര തന്നെയാണ് ഇപ്പോഴും കയറ്റുമതി ചെയ്യുന്നതെന്നും അനസ് അൽഹാജി പറഞ്ഞു. റഷ്യയിൽ നിന്നും തുർക്കി എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്ന പെട്രോളിയം ഉല്പന്നങ്ങൾ തുർക്കി
ബെംഗളൂരുവിൽ നേരിയ മഴയ്ക്കു സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഈ ആഴ്ച ബാംഗ്ലൂർ നഗരത്തിലുടനീളം നേരിയ മഴയും നല്ല കാലാവസ്ഥയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. ആഴ്ചകളായി തുടരുന്ന കനത്ത മഴ ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ല. കാലാവസ്ഥാ പ്രവചനമനുസരിച്ച്, പ്രധാന കാലാവസ്ഥാ മുന്നറിയിപ്പുകളോ കൊടുങ്കാറ്റ് മുന്നറിയിപ്പുകളോ നൽകിയിട്ടില്ല. ഇന്ന് നഗരത്തിൽ ആകാശം മേഘാവൃതമായിരിക്കും. നേരിയ മഴയും ഉണ്ടാകും, പകൽ താപനില 27°C ആയി തുടരും.
മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് പിഴശിക്ഷ
മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് പിഴശിക്ഷ.. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിലാണ് നവ്യക്ക് പിഴ ഈടാക്കിയത്. 1,980 ഡോളറാണ് (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടക്കേണ്ടത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയ മലയാളി അസോസിയേഷൻ്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓണപ്പരിപാടിയിൽ സംസാരിക്കവെ ആണ് നവ്യ പിഴ ഈടാക്കിയ കാര്യം പങ്കുവച്ചത്. ’15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് എൻ്റെ പക്കൽ ഉണ്ടായിരുന്നത്. ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്.
രാഹുൽ മാങ്കൂട്ടം കേസ്; അന്വേഷണസംഘം ബെംഗളൂരുവിലേക്ക്
രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ പേരിൽ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണസംഘം തെളിവുകൾതേടി അടുത്തദിവസം ബെംഗളൂരുവിലേക്ക്. ആരോപണമുന്നയിച്ച യുവതി നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണിത്. ആശുപത്രിയിൽനിന്ന് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ രേഖകളുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യപ്പെട്ടാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ കേസ് രജിസ്റ്റർചെയ്തേക്കാം. നിലവിൽ കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർ നൽകിയ എട്ടു പരാതികളിന്മേലാണ് രാഹുലിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.
മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ
മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. രോഗമുക്തനായി തിരിച്ചുവരുന്നതിൻ്റെ ആഹ്ളാദത്തിലാണ് പിറന്നാൾ ആഘോഷം നടക്കുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സിനിമയിൽനിന്ന് അവധിയെടുത്ത് ചികിത്സാർഥം ചെന്നൈയിൽ പോ മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തി. ഉടൻ തന്നെ മഹേഷ് നാരായണൻ്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുമെന്ന് സൂചനയുണ്ട്. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി.