ഐടി നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയായ ബെഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ നിർമാണം പുരോഗമിക്കുന്നു. ഏകദേശം 15,188 കോടി രൂപയാണ് പദ്ധതി ചിലവ് കണക്കാക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തും. ബംഗളൂരുവിനെയും ചെന്നൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണ്.

രാജ്യത്തെ പ്രധാന രണ്ട് ഐടി നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പൂർത്തിയാകുന്നതോടെ വൻ സാധ്യതകളാണ് തുറക്കുക. രണ്ട് ഐടി നഗരങ്ങളിലേക്കും അതിവേഗം എത്തിച്ചേരാനാകുമെന്നതാണ് പ്രധാനം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിച്ചേരാനാകുന്നതിനൊപ്പം പാത കടന്നുപോകുന്ന ഭാഗത്തെ പ്രാദേശിക വികസനവും നിർണായകമാണ്.

262 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയിൽ ഔദ്യോഗികമായി ടോൾ പിരിവ് ആരംഭിച്ചു. ഹോസ്കോട്ടിനും കോലാർ ഗോൾഡ് ഫീൽഡ്സിനും (KGF) ഇടയിലുള്ള 71.7 കിലോമീറ്റർ ദൂരം ഉപയോഗിക്കുന്നതിന് ഇനി പണം നൽകേണ്ടിവരും. മാർച്ചിൽ അനൗദ്യോഗികമായി ഈ ഭാഗം തുറന്നെങ്കിലും ടോൾ പിരിച്ചിരുന്നില്ല. വാഹനവും ലക്ഷ്യവും കണക്കാക്കിയാണ് ഇപ്പോൾ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹെഡിഗനബലെ, അഗ്രഹാര, സുന്ദരപാളയ, കൃഷ്ണരാജപുര എന്നിവിടങ്ങളിലാണ് നിലവിൽ സജീവമായ ടോൾ പ്ലാസകളുള്ളത്.

Related Posts