പാണ്ഡിത്യവും നേതൃപാഠവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്ന പ്രഫ. ആലികുട്ടി മുസ്‌ലിയാരെന്ന് ബാംഗ്ലൂർ എസ്.വൈ. എസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. 2015 ൽ അദ്ദേഹം എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് ബാംഗ്ലൂരിൽ അഖിലേന്ത്യ സാരഥി സംഗമം നടക്കുന്നത്. അത് അനേകം പണ്ഡിതന്മാർ സംഗമിച്ച കേരളത്തിന് പുറത്തുളളവലിയ സമ്മേളനമായിരുന്നു. പിന്നീട് ബാംഗ്ലൂരിൽ സമസ്‌തയുടെ സംഘടനാപ്രവർത്തനം ശക്തിപ്പെടുന്നതിനും അനുബന്ധമായിനൂറാം വാർഷിക ഉൽഘാടന മഹാസമ്മേളനത്തിന് ബാംഗ്ലൂർ സാക്ഷിയാവുന്നതിനും അത് കാരണമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രഫ. ആലികുട്ടി മുസ്‌ലിയാറിൻ്റെ നേതൃപാഠവമാണ് ജംഇത്തുൽ ഉലമയെയും പോഷക സംഘടനകളെയും കൂടുൽ കരുത്തുള്ളതാക്കിയതെന്ന് പ്രസിഡണ്ട് എ.കെ. അശ്‌റഫ് ഹാജി ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.സി സിറാജ്, കെ എച്ച് ഫാറൂഖ്, ശംസുദ്ധീൻ കൂടാളി, ശംസുദ്ധീൻ സാറ്റലൈറ്റ്, കെ.സി അബ്ദുൽ ഖാദർ, റിയാസ് മടിവാള, സകരിയ്യ ഇലക്ട്രോണിക് സിറ്റി തുടങ്ങിയവർ പറഞ്ഞു.

Related Posts