ബാംഗ്ലൂർ കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ മുതിർന്നവർക്കായി സീനിയർ കലോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 26 ഞായറാഴ്ച ഇന്ദിരാ നഗറിലുള്ള കൈരളി നികേതൻ ക്യാമ്പസിൽ വെച്ചു നടക്കുന്ന മത്സരങ്ങൾ രാവിലെ 10 മണിക്ക് ആരംഭിക്കും. മൂന്നു സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുക.
ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, നാടൻ പാട്ട്, മാപ്പിള പാട്ട്, പദ്യം ചൊല്ലൽ, പ്രസംഗ മത്സരം, ദേശ ഭക്തി ഗാനം(ഗ്രൂപ്പ്) എന്നീ 11 ഇനങ്ങളിൽ മത്സരം നടക്കും.
19 മുതൽ 25 വരെയും, 26 മുതൽ 39 വരെയും, 40 മുകളിൽ പ്രായമുള്ളവർ എന്നീ മൂന്നു വിഭാഗങ്ങളിൽ ആയി മത്സരം നടക്കും. ബാംഗ്ലൂരിൽ ആദ്യമായാണ് ഒരു സംഘടന മുതിന്നവർക്കായി കലോത്സവം സംഘടിപ്പിപ്പിക്കുന്നതെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾച്ചർ സെക്രട്ടറി വി മുരളീധരൻ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് 87623 81186, 88619 78471