മദ്യവിൽപനശാലയുടെ ചുമർ തുരന്ന് മോഷണം നടത്തിയ 53 കാരൻ പിടിയിൽ. കൊല്ലങ്കോട് നെന്മേനി രവിയാണ് പൊലീസ് പിടിയിലായത്. രണ്ടര ലക്ഷം രൂപയുടെ വിദേശമദ്യമാണ് ഇയാൾ കവർന്നത്. കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൻ്റെ ചുമര് തുരന്നായിരുന്നു മോഷണം. ഉത്രാടം നാളായ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അടച്ചിരുന്ന മദ്യശാലയിൽ മോഷണം നടത്തിയത്.

ഓണം കഴിഞ്ഞ് ഇന്നലെ രാവിലെ 9 മണിയോടെ ജീവനക്കാരെത്തി കട തുറന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഇവിടെ 45 ലക്ഷത്തോളം രൂപയുടെ മദ്യവിൽപ്പന വ്യാഴാഴ്ച നടന്നിരുന്നു. സേഫിൽ ഈ തുക സൂക്ഷിച്ചിരുന്നെങ്കിലും അത് നഷ്ടമായില്ല. പ്രതിയും സംഘവും അകത്ത് കടന്നത് കെട്ടിടത്തിൻ്റെ പിൻവശത്ത് കാലിപ്പെട്ടികൾ സൂക്ഷിക്കുന്ന ഷെഡിൻ്റെ പൂട്ടുപൊളിച്ചാണ്. തുടർന്ന് കെട്ടിടത്തിൻ്റെ ചുമർ ഒരു മീറ്ററോളം വീതിയിൽ ഉളിയും ചുറ്റികയും ഉപയോഗിച്ച് പൊളിക്കുകയായിരുന്നു.

Related Posts