ഏഷ്യ കപ്പ് ഹോക്കിയിൽ ചൈനയെ തകർത്ത് ഇന്ത്യ ഫൈനലിൽ
ഏഷ്യ കപ്പ് ഹോക്കിയിൽ അപരാജിത മുന്നേറ്റം തുടർന്ന ഇന്ത്യ, ചൈനയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത ഏഴ് ഗോളിനായിരുന്നു ജയം. സുപ്പർ 4ലെ അവസാന മത്സരമായിരുന്നു ഇത്. സൂപ്പർ 4ൽ ഏഴ് പോയന്റുമായി ഒന്നാംസ്ഥാനക്കാരായാണ് ടീം ഫൈനലിൽ കടന്നത്. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയാണ് ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യക്കായി അഭിഷേക് (46, 50) രണ്ടും ശിലാനന്ദ് ക്ര (4), ദിൽപ്രീത് സിങ് (7), മൻദീപ് സിങ് (18),
പുലിക്കളിയുമായ് കേരള സമാജത്തിൻ്റെ ഗൃഹാങ്കണ പൂക്കള മത്സരം
കേരള സമാജം വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ പുലിക്കളിയും ചെണ്ടമേളവും മാവേലിയുമായ് തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. ഐ ടി നഗരത്തിൽ തൃശൂരിലുള്ള കലാകാരൻമാർ ഒരുക്കിയ പുലിക്കളിയും താളവും പുതിയ തലമുറ ആവേശത്തോടെയാണ് വരവേറ്റത്. സോൺ ചെയർമാൻ ഷാജി.ഡി, കൺവീനർ സുരേഷ് കുമാർ , ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ.ഒ.കെ, സുഭാഷ്, സുജിത്, അനിൽ കുമാർ.കെ.പി, സുരേഷ്, പ്രശാന്ത്, സജിത് ആചാരി, വിന്നി എന്നിവർ നേതൃത്വം നൽകി. വൈറ്റ് ഫീൽഡ്
പുലികളി മഹോത്സവം; സ്‌കൂളുകൾക്ക് അവധി
തൃശൂർ താലൂക്ക് പരിധിയിൽ പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകുട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പാക് ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ സൈന്യം വ്യാപക തെരച്ചിൽ ആരംഭിച്ചു
ജമ്മു കാഷ്‌മീരിലെ സൈനിക താവളത്തിന് സമീപം പാക് ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ സൈന്യം വ്യാപക തെരച്ചിൽ ആരംഭിച്ചു. സാംബ ജില്ലയിലെ സൈനിക കേന്ദ്രങ്ങൾക്ക് മുകളിലായാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.35 ഓടെയാണ് സംഭവം. ഇതിനുപിന്നാലെ ഡ്രോൺ കണ്ടെത്തിയ സ്ഥലത്ത് സൈന്യം വ്യാപകമായി തെരച്ചിൽ നടത്തി. സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ എന്ന സ്ഥലത്തെ സൈനിക താവളത്തിന് മുകളിലായാണ് ഡോൺ കണ്ടെത്തിയത്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക്
തിരുജയന്തി ആഘോഷം നാളെ ഭക്തിസാന്ദ്രമായി ആചരിക്കും
ശ്രീ നാരായണ സമിതി അൾസൂർ, മൈലസാന്ദ്ര. ശ്രീനാരായണ നഗർ (സർജാപുര) എന്നീ മൂന്നു ഗുരു മന്ദിരങ്ങളിലും നാളെ തിരുജയന്തി ആഘോഷം ഭക്തിസാന്ദ്രമായി ആചരിക്കും. രാവിലെ പ്രഭാത പൂജകൾക്കുശേഷം ചടങ്ങുകൾ ആരംഭിക്കും. വിശേഷാൽ ഗുരുജയന്തി പൂജ, ഗുരു പുഷ്‌പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും. അൾസൂർ ഗുരുമന്ദിരത്തിലും മൈലസാന്ദ്ര ഗുരുമന്ദിരത്തിലും സർജ്ജാപുര ഗുരുമന്ദിരത്തിലും ഓണസദ്യയും അതിനുശേഷം ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയോടുകൂടി ചടങ്ങുകൾ പര്യവസാനിക്കും. ഉച്ചക്ക് 3 മണിക്ക് കർണ്ണാടക സർക്കാരിൻ്റെ
വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ
പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്‌കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്‌ത് ഉത്തരവിറക്കിയത്. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേ സെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.
നാളത്തെ പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം
നാളത്തെ പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങുകയാണ് ലോകം. ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ടുനിൽക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും. 2.25ഓടെ ഗ്രഹണം പൂർണമായും അവസാനിക്കും. രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും
കേരളം സമാജം ബാംഗളൂർ നോർത്ത് പൊന്നോണ സമ്മാനമായി പായസം വിതരണം ചെയ്തു
കേരളം സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് പൊന്നോണസമ്മാനമായി സമാജം അംഗങ്ങൾക്ക് പായസം വിതരണം ചെയ്തു. ഓണസമ്മാനമായും അതിനു പുറമെ അധിക പായസം ആവശ്യമുള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പായസം വിതരണം ചെയ്തത്. സമാജം പ്രവർത്തകർ ദാസരഹള്ളി എം എൽ എ എസ്.മുനിരാജുവിനെ സന്ദർശിച്ച് ഓണാശംസകൾ നേർന്നു. സമാജം പ്രസിഡണ്ട് ആർ.മുരളീധർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ.പി.കെ, ജോയിൻറ് സെക്രട്ടറിമാരായ മുരളി.സി.പി, വിശ്വനാഥൻ പിള്ള.എസ്.എസ്,
യു.എസ് ഓപ്പൺ ഫൈനലിൽ; കാർലോസ് അൽകാരസും ജാനിക് സിന്നറും ഏറ്റുമുട്ടും
യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസും ജാനിക് സിന്നറും ഏറ്റുമുട്ടും. ഈ വർഷം മൂന്നാം തവണയാണ് ഗ്രാൻസ്‌ലാം ഫൈനലിൽ ഏറ്റുമുട്ടാൻ സിന്നറിനും അൽകാരസിനും അവസരമൊരുങ്ങുന്നത്. സെമിയിൽ കാനഡയുടെ ഫെലിക്‌സ് ഓഷ്യ അലിയാസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിന്നർ ഫൈനലിൽ എത്തിയത്. ആദ്യ സെറ്റ് സിന്നർ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഫെലിക്‌സ് കരസ്ഥമാക്കി. എന്നാൽ മൂന്നും നാലും സെറ്റുകളിൽ ഫെലിക്‌സിന് യാതൊരു
ഹിമാചലിൽ മണ്ണിടിച്ചിൽ; മൂന്ന് മരണം, അഞ്ച് പേരെ കാണാനില്ല
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ മുന്ന് പേർ മരിച്ചു. അഞ്ച് വീടുകൾ തകർന്നു. സിർമൗർ ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. സംസ്ഥാനത്ത് വിവിധ ഭാഗങ്ങിൽ മേഘവിസ്ഫോടനവും പ്രളയവും ഉണ്ടായി. ഷിംല, സിർമൗർ, കിനൗർ, അഘാര എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധി റോഡുകൾ തകർന്നു. അഘാരയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴുപേരെ കാണാതായി. ജമ്മു കാശ്മീരിൽ നിന്നെത്തിയ തൊഴിലാളികളാണ് കാണാതായ ഏഴ് പേരും. മുന്ന് പേരുടെ മൃതദേഹം